Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കശ്മീരിൽ മുടിമുറിക്കൽ വീണ്ടും; ആക്രമണത്തിന് ഇരയായത് 10 വയസ്സുകാരി
text_fieldsbookmark_border
ശ്രീനഗർ: അജ്ഞാതർ വീടുകളിൽ കയറി സ്ത്രീകളുടെ മുടിമുറിക്കുന്ന സംഭവം കശ്മീരിൽ ആവർത്തിക്കുന്നു. ഗുൽെബർഗിലാണ് ഏറ്റവും പുതിയ സംഭവം. മുഖംമൂടി ധരിച്ച അജ്ഞാതൻ വീട്ടിൽ കയറി നാലാം ക്ലാസ് വിദ്യാർഥിയായ 10 വയസ്സുകാരിയുടെ മുടി മുറിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പ്രതികൾ ജനൽവഴിയാണ് വീട്ടിൽ പ്രവേശിക്കുകയും അതിക്രമത്തിനുശേഷം പുറത്തുകടക്കുകയും ചെയ്തതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. ജനറൽ തുറന്നിട്ട നിലയിൽ കണ്ടപ്പോഴാണ് ഇത് മനസ്സിലായത്. മുടിമുറിച്ച നിരവധി സംഭവങ്ങൾ റിേപ്പാർട്ട് ചെയ്യപ്പെെട്ടങ്കിലും രാത്രി വീട്ടിൽ കയറുന്നത് ആദ്യമായാണെന്ന് പൊലീസ് പറഞ്ഞു. നേരേത്ത നടന്ന സംഭവങ്ങൾ പകൽസമയത്തോ വൈകുന്നേരങ്ങളിലോ ആയിരുന്നു. തെക്കൻ കശ്മീരിലെ ഗുൽഗാം, അനന്ത്നാഗ് ജില്ലകളിലാണ് ഭൂരിഭാഗവും റിപ്പോർട്ട് ചെയ്യപ്പെട്ടത്.
സ്ത്രീകളെ ഭീതിയിലാഴ്ത്തി മുടിമുറിക്കൽ തുടരുകയും സമൂഹമാധ്യമങ്ങളിൽ പ്രചാരണം ശക്തമാവുകയും ചെയ്തതോടെ ആശങ്ക പടരുകയാണ്. ആക്രമികളെന്ന് കരുതി നിരപരാധികളെ ജനക്കൂട്ടം കൈകാര്യംചെയ്യുന്ന സംഭവങ്ങളുമുണ്ട്. ഒറ്റക്കു താമസിക്കുന്ന സ്ത്രീകളാണ് കൂടുതലും ഇരയാകുന്നത്. അജ്ഞാതർ വീട്ടിൽ അതിക്രമിച്ചുകയറി ഏതോ ദ്രാവകം മുഖത്ത് തളിക്കുകയും നിമിഷങ്ങൾക്കകം മുടി മുറിക്കുകയുമാണ് ചെയ്യുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുേമ്പാഴേക്കും മുറിച്ച മുടി നിലത്ത് ഉപേക്ഷിച്ച് രക്ഷപ്പെടും.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story