Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെലങ്കാന: കത്തിക്കരിഞ്ഞ നിലയിൽ മറ്റൊരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെത്തി

text_fields
bookmark_border
  • കഴിഞ്ഞ ദിവസം യുവ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് തന്നെയാണ് വീണ്ടും മൃതദേഹം കണ്ടെത്തിയത്
telengana-murder-291119.jpg
cancel

ഹൈദരാബാദ്: യുവ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കത്തിച്ച സംഭവത്തിന്‍റെ ഞെട്ടൽ മാറും മുമ്പ് തെലങ്കാനയിൽ സമാനരീതിയിൽ വീണ്ടും കൊലപാതകം. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ അതേ മേഖലയിലാണ് വീണ്ടും കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.

35 വയസ് തോന്നിക്കുന്ന സ്ത്രീയുടേതാണ് മൃതദേഹം. ഷംസാബാദിലെ സിദ്ദുലാഗുട്ട റോഡരികിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് മുമ്പ് ബലാത്സംഗം ചെയ്യപ്പെട്ടോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞ ദിവസമാണ് തെലങ്കാന ഷാഡ്നഗർ സ്വദേശി 26കാരിയായ വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ഷാഡ്നഗറിൽ വെച്ച് ഡോക്ടറുടെ ഇരുചക്ര വാഹനത്തിന്‍റെ ടയർ പഞ്ചറായിരുന്നു. ഇക്കാര്യം സഹോദരിയെ വിളിച്ചറിയിച്ചു. അപരിചിതരായ ആളുകളും ട്രക്കുകളും നിർത്തിയിട്ട സ്ഥലത്താണ് താനുള്ളതെന്നും ഭയമാകുന്നുവെന്നും ഡോക്ടർ പറഞ്ഞിരുന്നു. അൽപസമയം കഴിഞ്ഞ് ഇവരെ വിളിച്ചാൽ കിട്ടാതായി.

കഴുത്തിൽ അണിഞ്ഞിരുന്ന ലോക്കറ്റ് തിരിച്ചറിഞ്ഞാണ് കൊല്ലപ്പെട്ടത് ഡോക്ടറാണെന്ന് കുടുംബം സ്ഥിരീകരിച്ചത്. കസ്റ്റഡിയിലെടുത്ത നാല് പേരും ട്രക്ക് ഡ്രൈവർമാരാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Another Woman Burnt In Telangana
Next Story