Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവീണ്ടും കൂട്ടിയിടി;...

വീണ്ടും കൂട്ടിയിടി; കാളയെ ഇടിച്ച വന്ദേഭാരതിന്‍റെ മുൻവശം തകർന്നു

text_fields
bookmark_border
Another Vande Bharat cattle collision incident on Mumbai-Gandhinagar route
cancel

മുംബൈ: കാളയെ ഇടിച്ചതിനെ തുടർന്ന് വന്ദേഭാരത് ട്രെയിനിന്‍റെ മുൻവശം തകർന്നു. മുംബൈയിൽ നിന്ന് ഗുജറാത്തിലെ ഗാന്ധി നഗറിലേക്ക് പോയ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. മുംബൈ സെൻട്രൽ ഡിവിഷനു സമീപം ശനിയാഴ്ച രാവിലെയാണ് അപകടം നടന്നത്. ഒരുമാസത്തിനിടെ മൂന്നാമത്തെ സംഭവമാണിത്.

വന്ദേഭാരത് എക്സപ്രസ് കാളയെ ഇടിക്കുകയായിരുന്നു. ട്രെയിനിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നും മുൻവശത്തെ കോച്ചിനുമുകളിലുള്ള കോൺ കവറിന് മാത്രമാണ് തകരാർ സംഭവിച്ചതെന്നും റെയിൽവെ അധികൃതർ അറിയിച്ചു. കേടുപാടുകൾ വൈകുന്നേരത്തോടെ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

ഒക്ടോബർ എട്ടിന് ഗാന്ധിനഗര്‍- മുംബൈ റൂട്ടില്‍ അനന്ദ് സ്റ്റേഷന് സമീപം പശുവിനെ ഇടിച്ച് വന്ദേഭാരത് ട്രെയിനിന്‍റെ മുന്‍ഭാഗത്തിന് തകരാര്‍ സംഭവിച്ചിരുന്നു. ഇതേ പാതയിൽ വന്ദേഭാരത് ട്രെയിന്‍ പോത്തുകളെ ഇടിച്ചും അപകടമുണ്ടായിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vande Bharat Express
News Summary - Another Vande Bharat cattle collision incident on Mumbai-Gandhinagar route
Next Story