തിരുപ്പതിയിൽ ഒരു പുലി കൂടി കെണിയിൽ
text_fieldsഅമരാവതി: തിരുപ്പതിയിൽ രണ്ടാമത്തെ പുലിയെയും കെണിവെച്ച് പിടികൂടി. നടപ്പാതക്ക് സമീപം ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിന് സമീപം വെച്ച കെണിയിലാണ് പുലി കുടുങ്ങിയത്. തിങ്കളാഴ്ച ഒരു പുലിയെ കെണിവെച്ച് പിടിച്ചിരുന്നു. പിന്നാലെയാണ് വീണ്ടും പുലിയെ പിടികൂടിയിരിക്കുന്നത്.
കഴിഞ്ഞയാഴ്ചയാണ് പുലിയുടെ ആക്രമണത്തിൽ ഇവിടെ ആറു വയസ്സുകാരി കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം അഞ്ചു വയസ്സുകാരന് നേരെ പുലിയുടെ ആക്രമണവും ഉണ്ടായിരുന്നു. ഇപ്പോൾ പുലിയെ പിടികൂടിയ വാക്ക് വേയിലൂടെ കാട്ടുകരടി നടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നും തീർത്ഥാടകരിൽ ഭീതപടർത്തിയിരുന്നു.
ഈ സംഭവങ്ങൾക്ക് പിന്നാലെ പിന്നാലെ തീർത്ഥാടകർക്ക് വിവിധ മാർഗനിർദേശങ്ങൾ തിരുമല തിരുപ്പതി ബാലാജി ക്ഷേത്ര ബോർഡ് പുറത്തിറക്കിയിരുന്നു. ക്ഷേത്രത്തിലേക്ക് എത്തുന്നവർ കയ്യിൽ വടി കരുതണമെന്നും സുരക്ഷാ ജീവനക്കാരന്റെ അകമ്പടിയോടെ യാത്ര ചെയ്യണമെന്നതടക്കമായിരുന്നു നിർദേശങ്ങൾ.



