പഠന സമ്മർദം താങ്ങാനാവാതെ കോട്ടയിൽ വീണ്ടും വിദ്യാർഥിനിയുടെ ആത്മഹത്യ; ഒരുമാസത്തിനിടെയുണ്ടായ അഞ്ചാമത്തെ സംഭവം
text_fieldsജയ്പൂർ: നീറ്റ് പരീക്ഷയുടെ പരിശീലനത്തിനായി രാജസ്ഥാനിലെ കോട്ടയിലെത്തിയ വിദ്യാർഥിനി ആത്മഹത്യ ചെയ്തു. ബന്ധു വീട്ടിൽ നിന്ന് പഠിക്കുകയായിരുന്ന വിദ്യാർഥിനിയാണ് ആത്മഹത്യ ചെയ്തത്. ഒരു മാസത്തിനിടെ കോട്ടയിലെ അഞ്ചാമത്തെ ആത്മഹത്യയാണ് നടക്കുന്നത്.
സർക്കാർ ഉദ്യോഗസ്ഥനായ ബന്ധുവിനൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നതെന്നാണ് കോട്ട ഡി.സി.പി ശങ്കർ ലാൽ വ്യക്തമാക്കി. ആറാം ക്ലാസുമുതൽ ഇയാൾക്കൊപ്പമായിരുന്നു പെൺകുട്ടി. 11ാം ക്ലാസിലാണ് പെൺകുട്ടി നീറ്റ് പരിശീലനത്തിന് ചേർന്നതെന്ന് അധികൃതർ അറിയിച്ചു.
ആത്മഹത്യയിൽ ആർക്കും പങ്കില്ലെന്ന് കത്തും കണ്ടെത്തിയിട്ടുണ്ട്. കുടുംബാംഗങ്ങൾ ഇല്ലാത്ത സമയത്ത് ശനിയാഴ്ച രാവിലെയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് കോട്ട ഡി.സി.പി അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ പഠന സമ്മർദമാണ് ആത്മഹത്യക്ക് കാരണമെന്ന് സൂചനയെന്നും ഡി.സി.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

