Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉമർ അബ്​ദുല്ലയുടെ താടി...

ഉമർ അബ്​ദുല്ലയുടെ താടി വളർത്തിയ ഫോ​ട്ടോ വീണ്ടും

text_fields
bookmark_border
ഉമർ അബ്​ദുല്ലയുടെ താടി വളർത്തിയ ഫോ​ട്ടോ വീണ്ടും
cancel

ശ്രീനഗർ: ആറുമാസത്തിലേറെയായി വീട്ടുതടങ്കലിൽ കഴിയുന്ന കശ്​മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്​ദുല്ലയുടെ നരച്ച താടിയ ുള്ള ഫോ​ട്ടോ വീണ്ടും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു.

വീട്ടിൽ ഒരു ഡോക്​ട​ർ​െക്കാപ്പം ഉമർ അബ്​ദുല്ല നിൽക്കുന്ന ​േഫാ​ട്ടോയാണ്​ പുറത്തുവന്നിരിക്കുന്നത്​. കശ്​മീരിൻെറ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടർന്ന്​ കഴിഞ്ഞ ആഗസ്​റ്റ്​ അഞ്ച്​ മുതൽ ഹരി നിവാസിൽ വീട്ടുതടങ്കലിലാണ്​ ഉമർ അബ്​ദുല്ല.

കേന്ദ്രം തടവിലാക്കിയ ശേഷം പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കഴിയുകയാണ്​ ഈ മുൻ കേന്ദ്ര വിദേശകാര്യ മന്ത്രി. ഈ വർഷം ജനുവരിയിൽ നരച്ച താടി വളർത്തിയ ഉമർ അബ്​ദുല്ലയുടെ ഫോ​ട്ടോ ട്വിറ്ററിലും ഫേസ്​ബുക്കിലുമൊക്കെ വൈറലായിരുന്നു.

പശ്​ചിമ ബംഗാർ മുഖ്യമന്ത്രി മമത ബാനർജി, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങി പ്രമുഖ രാഷ്​ട്രീയ നേതാക്കളടക്കം ഷെയർ ചെയ്​ത ചിത്രം സമകാലിക ഇന്ത്യയിലെ ജനാധിപത്യത്തിൻെറ ദുരവസ്​ഥ വിവരിക്കാനായി വ്യാപകമായി ഉപയോഗിക്ക​പ്പെട്ടു. തണുപ്പിനെ പ്രതിരോധിക്കുന്ന ​തൊപ്പിയും കുപ്പായവും ധരിച്ച്​ മഞ്ഞുവീഴുന്ന പശ്​ചാത്തലത്തിൽ ഉമർ അബ്​ദുല്ല നിൽക്കുന്ന ഫോ​ട്ടോയായിരുന്നു അത്​.

കഴിഞ്ഞ ഒക്​ടോബറിൽ ഉമർ അൽപം താടി വളർത്തിയ ചിത്രം പുറത്തുവന്നിരുന്നു. വീട്ടുതടങ്കലിൽ നിന്ന്​ മോചിതനാകുന്നത്​ വരെ താടി വടിക്കുകയില്ലെന്ന തീരുമാനത്തിലാണ്​ ഉമറെന്ന്​ വീട്ടുകാർ അ​ന്നേ വ്യക്​തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omar abdullahmalayalam newsindia newsomar abdullah in detention
News Summary - Another Photo Of Omar Abdullah, In Detention Since August 5, Surfaces -India news
Next Story