Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ന്യൂയോർക്ക് -ഡൽഹി വിമാനത്തിലെ യാത്രക്കാരൻ സഹയാത്രികന് മേൽ മൂത്രമൊഴിച്ചതായി പരാതി

text_fields
bookmark_border
ന്യൂയോർക്ക് -ഡൽഹി വിമാനത്തിലെ യാത്രക്കാരൻ സഹയാത്രികന് മേൽ മൂത്രമൊഴിച്ചതായി പരാതി
cancel

ന്യൂഡൽഹി: അമേരിക്കൻ എയർലൈനിന്റെ ന്യൂയോർക്ക്-ന്യൂഡൽഹി വിമാനത്തിൽ യാത്രക്കാരൻ സഹയാത്രക്കാരനുമേൽ മൂത്രമൊഴിച്ചതായി പരാതി. മദ്യലഹരിയിലായിരുന്നു സംഭവം. വക്താക്കളെ ഉദ്ധരിച്ച് എൻ.ഡി.ടി.വിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

എ.എ 292 വിമാനത്തിലാണ് സംഭവമുണ്ടായത്. ന്യൂയോർക്കിൽ നിന്നും വെള്ളിയാഴ്ച രാത്രി 9.14നാണ് വിമാനം വിമാനം പുറപ്പെട്ടത്. 14 മണിക്കൂർ 26 മിനിറ്റ് പറന്നതിന് ശേഷം ശനിയാഴ്ച രാവിലെ 10.12നാണ് വിമാനം ഇന്ദിരഗാന്ധി ഇന്റർനാഷണൽ എയർ​പോർട്ടിലെത്തിയത്.

യു.എസിലെ ഒരു യൂനിവേഴ്സിറ്റിയിൽ പഠിക്കുന്ന വിദ്യാർഥി മദ്യലഹരിയിൽ ഉറക്കത്തിൽ മൂത്രമൊഴിക്കുകയായിരുന്നുവെന്നാണ് പരാതി. വിദ്യാർഥി മാപ്പപേക്ഷിച്ചതിന് തുടർന്ന് ഔദ്യോഗികമായി പരാതി നൽകുന്നതിൽ നിന്നും പരാതിക്കാരൻ പിന്മാറിയെന്നും റിപ്പോർട്ടുണ്ട്. പക്ഷേ സംഭവം ഗൗരവമായി കണ്ട് അമേരിക്കൻ എയർലൈൻ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളിനെ വിവരം ധരിപ്പിച്ചുവെന്നാണ് റിപ്പോർട്ട്.

തുടർന്ന് എ.ടി.സി സി.ഐ.എസ്.എഫിനെ വിവരമറിയിക്കുകയും അവർ പ്രതിയെ ഡൽഹി പൊലീസിന് കൈമാറുകയും ചെയ്തു. സി.ഐ.എസ്.എഫിനൊപ്പം വിമാന കമ്പനിയുടെ സുരക്ഷാജീവനക്കാരും പ്രതിയെ പിടിക്കാൻ എത്തിയിരുന്നു. ഇതുസംബന്ധിച്ച് പരാതിക്കാരന്റെ മൊഴിയെടുത്തുവെന്നും റിപ്പോർട്ടുകളുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Another Pee-Gate, Now On New York-Delhi American Airlines Flight: Report
Next Story