Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈ വീണ്ടും...

മുംബൈ വീണ്ടും ലോക്​ഡൗണിലേക്ക്​​ ? പ്രതികരിച്ച്​ മേയർ

text_fields
bookmark_border
മുംബൈ വീണ്ടും ലോക്​ഡൗണിലേക്ക്​​ ? പ്രതികരിച്ച്​ മേയർ
cancel

മുംബൈ: നഗരത്തിൽ കോവിഡ്​ കേസുകൾ വർധിക്കുന്നതിനിടെ വീണ്ടും ലോക്​ഡൗൺ ഏർപ്പെടുത്തുമെന്ന സൂചന നൽകി കോർപറേഷൻ മേയർ. ജനങ്ങളുടെ സഹകരണത്തിനനുസരിച്ചാവും ലോക്​ഡൗണിൽ അന്തിമ തീരുമാനമെടുക്കുകയെന്ന്​ കോർപറേഷൻ മേയർ കിഷോർ പെഡൻകാർ പറഞ്ഞു​.

ട്രെയിനുകളിൽ എത്തുന്നവർ മാസ്​ക്​ ധരിക്കുന്നില്ല. ജനങ്ങൾ മുൻകരുതലെടുക്കണം. അല്ലെങ്കിൽ ലോക്​ഡൗണിലേക്ക്​ നീങ്ങേണ്ടി വരുമെന്നും മേയർ പറഞ്ഞു. മഹാരാഷ്​ട്രയിലെ സ്ഥിതി ഗുരുതരമാണെന്ന സൂചന ഉപമുഖ്യമന്ത്രി അജിത്​ പവാറും നൽകിയിരുന്നു. ചിലപ്പോൾ കടുത്ത തീരുമാനങ്ങൾ വേണ്ടി വരും. അതിനായി ജനങ്ങൾ തയാറായി ഇരിക്കണമെന്നും അജിത്​ പവാർ വ്യക്​തമാക്കി. ജനങ്ങളുടെ ജാ​ഗ്രതയിൽ കുറവ്​ വന്നിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത്​ വരുന്നുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു.

മുംബൈയിൽ തിങ്കളാഴ്ച 493 പേർക്കാണ്​ കോവിഡ്​ റിപ്പോർട്ട്​ ചെയ്​തത്​. ഇതോടെ മുംബൈയിലെ ആകെ കോവിഡ്​ രോഗികളുടെ എണ്ണം 3,14,569 ഉയർന്നു. ​ആകെ മരണം 11,420 ആയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Mumbai Lockdown
News Summary - Another Mumbai Lockdown? Amid Rising Cases, What Mayor Said
Next Story