Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകങ്കണക്കും...

കങ്കണക്കും ​സഹോദരിക്കുമെതിരെ വീണ്ടും കേസ്​

text_fields
bookmark_border
കങ്കണക്കും ​സഹോദരിക്കുമെതിരെ വീണ്ടും കേസ്​
cancel

മുംബൈ: ബോളിവുഡ്​ നടി കങ്കണ റണാവത്തിനും സഹോദരി രംഗോലി ചണ്ഡേലിനുമെതിരെ വീണ്ടും കേസ്​. മുംബൈയിലെ അന്ധേരിയിലെ മജിസ്​ട്രേറ്റ്​ കോടതിയാണ്​ കേസെടുത്തത്​. സമൂഹമാധ്യമങ്ങളിലൂടെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയതിനാണ്​ കേസ്​.

അഭിഭാഷകനായ അലി കാസിഫ്​ ഖാൻ ദേശ്​മുഖ്​ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്​ കോടതി അന്വേഷണത്തിന്​ ഉത്തരവിട്ടത്​. ലക്ഷകണക്കിന്​ ആളുകൾ സാമൂഹിക മാധ്യമങ്ങളിൽ പിന്തുടരുന്ന കങ്കണയുടേയും രംഗോലിയുടേയും പ്രസ്​താവനകളെല്ലാം നിരുത്തരവാദപരമാണെന്ന്​ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ബോളിവുഡ്​ നടൻ ഹൃത്വിക്​ റോഷൻ, ആദിത്യ പ​ഞ്ചോലി, മാധ്യമസ്ഥാപനങ്ങൾ, മാധ്യമപ്രവർത്തകർ, ബോളിവുഡ്​ സിനിമ വ്യവസായം എന്നിവക്കെതിരെ നിരന്തരമായി ആരോപണങ്ങൾ ഉന്നയിക്കുകയാ​ണ്​ കങ്കണയും ​സഹോദരിയും ചെയ്യുന്നതെന്ന്​ ദേശ്​മുഖ്​ പരാതിയിൽ പറയുന്നു.

ഇരുവരുടേയും സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകൾ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കുന്നതാണ്​. മതവികാരം വ്രണപ്പെടുത്തുന്നതാണ്​ ഇരുവരുടേയും നടപടിയെന്നും ദേശ്​മുഖ്​ പരാതിയിൽ പറയുന്നു. നേരത്തെ ബാന്ദ്ര കോടതിയും സമാനമായ പരാതിയിൽ കങ്കണ​ക്കും സഹോദരിക്കുമെതിരെ കേസെടുത്തിരുന്നു.

Show Full Article
TAGS:Kangana Ranaut Rangoli Chandel 
Web Title - Another Mumbai court orders inquiry against Kangana Ranaut, her sister
Next Story