Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊൽക്കത്തയിൽ മോഡലായ യുവതി മരിച്ച നിലയിൽ; രണ്ടാഴ്ചക്കിടെ സമാനമായ നാല് മരണങ്ങൾ

text_fields
bookmark_border
representational image
cancel
Listen to this Article

കൊൽക്കത്ത: മോഡലായ ഒരു യുവതി കൂടി കൊൽക്കത്തയിൽ മരിച്ച നിലയിൽ. രണ്ടാഴ്ചക്കിടെ നഗരത്തിൽ സമാന രീതിയിൽ റിപോർട്ട് ചെയ്ത നാലാമത്തെ മരണമാണിത്. മോഡലും മേക്കപ്പ് ആർട്ടിസ്റ്റുമായ സരസ്വതി ദാസ് (18 ) ആണ് മരിച്ചത്. കസ്ബ ഏരിയയിലെ ബേദിയാഡംഗയിലുള്ള വസതിയിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ചെറുകിട സംരംഭങ്ങളുടെ മോഡലായിരുന്ന സരസ്വതി, ശനിയാഴ്ച രാത്രി ദുപ്പട്ട ഉപയോഗിച്ച് മുറിയിൽ തൂങ്ങുകയായിരുന്നു. പെൺകുട്ടിയുടെ അമ്മയും അമ്മായിയും ജോലിക്ക് പോയതിന് ശേഷമാണ് സംഭവമെന്നും വീട്ടിലുണ്ടായിരുന്ന മുത്തശ്ശിയാണ് മൃതദേഹം ആദ്യം കണ്ടതെന്നും പൊലീസ് അറിയിച്ചു.

പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യയാണെന്ന് തോന്നുന്നുണ്ടെങ്കിലും അന്വേഷണം മറ്റ് തലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുവതിയുടെ മൊബൈൽ ഫോൺ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ ഇവരുടെ പ്രവർത്തനവും പരിശോധിക്കുന്നുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്. സരസ്വതിയുടെ കുട്ടിക്കാലത്ത് അച്ഛൻ കുടുംബം ഉപേക്ഷിച്ചെന്നും അമ്മയും അമ്മായിയും ചേർന്നാണ് അവളെ വളർത്തിയതെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച മോഡലായ മഞ്ജുഷയെയും (26) മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇവരുടെ സുഹൃത്തും സഹപ്രവർത്തകയുമായ ബിദിഷ ഡി മജുംദാർ ബുധനാഴ്ച ആത്മഹത്യ ചെയ്തിരുന്നു. ഗാർഫയിൽ വാടകയ്‌ക്കെടുത്ത അപ്പാർട്ട്‌മെന്റിലെ മുറിയിൽ മെയ് 15ന് മോഡലായ പല്ലബി ഡേയെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇവരുമായി സരസ്വതിക്ക് ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. മോഡലുകളായ മഞ്ജുഷ നിയോഗി, ബിദിഷ ഡി മജുംദാർ, ടെലിവിഷൻ താരം പല്ലബി ഡേ എന്നിവരെല്ലാം ആത്മഹത്യ ചെയ്തതായാണ് പൊലീസ് സംശയിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Another Model Found Dead In Kolkata, Fourth In 2 Weeks
Next Story