മണിപ്പൂരിൽ വീണ്ടും ബാങ്ക് കൊള്ള; ഒരു കോടിയുടെ ഉപകരണങ്ങൾ കവർന്നു
text_fieldsഇംഫാൽ: മണിപ്പൂരിൽ കലാപത്തിനിടെ ബാങ്കുകളും കൊള്ളയടിക്കുന്നു. കാങ്പോക്പി ജില്ലയിലെ സഹകരണ ബാങ്കാണ് ഏറ്റവും ഒടുവിൽ കൊള്ളയടിക്കപ്പെട്ടത്.
ഇവിടെനിന്നും ഒരു കോടി രൂപയുടെ കമ്പ്യൂട്ടറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും മോഷ്ടിക്കപ്പെട്ടു. കലാപത്തെത്തുടർന്ന് അടഞ്ഞുകിടന്ന ബാങ്കിലാണ് കൊള്ള. കഴിഞ്ഞ ദിവസം ചുരാചന്ദ്പുരിലെ ആക്സിസ് ബാങ്ക് ശാഖയിൽ നിന്ന് 2.25 കോടി രൂപ വിലമതിക്കുന്ന പണവും ആഭരണങ്ങളും കൊള്ളയടിക്കപ്പെട്ടതിന്റെ പിന്നാലെയാണ് പുതിയ സംഭവം. മേയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ ഇതിനകം 150ലധികം ആളുകൾ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്ക്. കലാപം ഇനിയും ശമിച്ചിട്ടില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.