Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗു​ജറാത്തിൽ​...

ഗു​ജറാത്തിൽ​ ഒരുകോ​ൺഗ്രസ്​ എം.എൽ.എ കൂടി രാജിവെച്ചു

text_fields
bookmark_border
ഗു​ജറാത്തിൽ​ ഒരുകോ​ൺഗ്രസ്​ എം.എൽ.എ കൂടി രാജിവെച്ചു
cancel
camera_alt????????? ????

അഹ്​മദാബാദ്​: ജൂൺ 19ന്​ നിർണായകമായ രാജ്യസഭാ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കേ ഗുജറാത്തിൽ ഒരു കോൺഗ്രസ്​ എം.എൽ.എ കൂടി രാജിവെച്ചു. വ്യാഴാഴ്​ച രണ്ട്​ എം.എൽ.എമാർ രാജിവെച്ചതിന്​ പിന്നാലെയാണ്​ മോർബിയിൽ നിന്നുള്ള നിയമസഭാംഗമായ ബ്രിജേഷ്​ മെർജ രാജിവെച്ചത്​. സ്​പീക്കർ രാജേന്ദ്ര ത്രിവേദി രാജി സ്വീകരിച്ചതായി അസംബ്ലി സെക്ര​ട്ടേറിയേറ്റ്​ സ്​ഥിരീകരിച്ചു. മെർജ കോൺഗ്രസ്​ പ്രാഥമികാംഗത്വവും രാജിവെച്ചു. മൂന്ന്​ മാസത്തിനിടെ രാജി​െവക്കുന്ന എട്ടാമത്തെ കോണ്‍ഗ്രസ് എം.എൽ.എയാണ്​ മെർജ. 

അക്ഷയ് പട്ടേല്‍, ജിത്തു ചൗധരി എന്നീ എന്നീ കോണ്‍ഗ്രസ് എംഎല്‍എമാർ വ്യാഴാഴ്​ച രാജി വെച്ചിരുന്നു. കൂടുതൽ രാജി ഒഴിവാക്കാനായി കോൺഗ്രസ്​ എം.എൽ.എമാരെ ഏഴ്​ സംഘങ്ങളാക്കി സംസ്​ഥാനത്തി​​െൻറ വിവിധ ഭാഗങ്ങളിലേക്ക്​ മാറ്റി. ഇതോടെ സഭയിലെ കോ​ൺഗ്രസി​​െൻറ മൊത്തം അംഗബലം 65 ആയി ചുരുങ്ങി. ഇതോടെ ഒഴിവുവരുന്ന നാല്​ രാജ്യസഭ സീറ്റുകളിൽ രണ്ടുപേ​രെ വിജയിപ്പിക്കാമെന്ന കോൺഗ്രസ്​ പ്രതീക്ഷ അസ്​ഥാനത്തായി. 

103 സീറ്റുകളുള്ള ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിക്ക്​ (ബി.ജെ.പി) 103 സീറ്റുണ്ട്​. രണ്ട്​ വോട്ടുകൾ കൂടി ലഭിച്ചാൽ നിർത്തിയ മൂന്ന്​ സ്​ഥാനാർഥികളെയും ഡൽഹിക്കയക്കാൻ ബി.ജെ.പിക്കാകും. രണ്ട്​ സീറ്റുകളുള്ള ഭാരതീയ ട്രൈബൽ പാർട്ടി, ഒരു സീറ്റുള്ള നാഷനലിസ്​റ്റ്​ കോ​ൺഗ്രസ്​ പാർട്ടി (എൻ.സി.പി), സ്വതന്ത്രൻ ജിഗ്​നേഷ്​ മേവാനി എന്നിവരുടെ പിന്തുണയിലാണ്​ കോൺഗ്രസ്​ പ്രതീക്ഷ. അഭയ് ഭരദ്വാജ്, റമീളബെൻ ബാര, നർഹരി അമിന്‍ എന്നിവരെയാണ് ബി.ജെ.പി നിശ്ചയിച്ചിരിക്കുന്നത്. ശക്തിസിങ് ഗോഹില്‍, ഭരത് സിങ് സോളങ്കി എന്നിവരാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികൾ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gujarat assemblyCongress MLArajya sabha elections 2020brijesh merja
News Summary - Another Gujarat Congress MLA Resigns Ahead Of Rajya Sabha Polls, Third In 3 Days- india
Next Story