Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ എട്ടു...

യു.പിയിൽ എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തി

text_fields
bookmark_border
യു.പിയിൽ എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തി
cancel

ലക്​നോ: മാതാപിതാക്കൾക്കൊപ്പം വിവാഹത്തിൽ പ​െങ്കടുക്കാനെത്തിയ പെൺകുട്ടിയെ 18 വയസുകാരൻ ക്രൂരമായി ബലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തി. കഠ്​വ സംഭവത്തി​​​െൻറ ഞെട്ടൽ മാറുന്നതിനു മുമ്പാണ്​​​ മറ്റൊരു ക്രൂരതക്ക്​ കൂടി രാജ്യം സാക്ഷിയാവുന്നത്​. 

വിവാഹത്തിൽ പ​െങ്കടുക്കാനെത്തിയ സോനു എന്ന യുവാവ്​​ പെൺകുട്ടിയെ ബലം പ്രയോഗിച്ച്​ അടുത്തുണ്ടായിരുന്ന പണിപൂർത്തിയാകാത്ത വീട്ടിലേക്ക്​ വലിച്ച്​ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. കൃത്യം നടത്തിയതിന്​ ശേഷം പെൺകുട്ടിയെ കൊലപ്പെടുത്തിയ സോനു മദ്യപിച്ച്​ ലക്കുകെട്ട്​ മൃതദേഹത്തിന്​ അരികിൽ വീണുകിടന്ന രീതിയിലായിരുന്നു കാണപ്പെട്ടത്​.

രാത്രി 1:30 മണിക്ക്​ വിവാഹ വീട്ടിൽ അമിതമായ ശബ്​ദത്തിൽ പാട്ട്​ വെച്ചിരുന്ന സമയം​ മുതലെടുത്താണ്​ 18 വയസ്സുകാരൻ ക്രൂരകൃത്യം നടത്തിയത്​. വധുവി​​​െൻറ ബന്ധുക്കളായിരുന്ന കുട്ടിയുടെ മാതാപിതാക്കൾ വിവാഹത്തിരക്കിലുമായിരുന്നു. 

പെൺകുട്ടിയെ കാണാതായതോടെ കുടുംബക്കാരും നാട്ടുകാരും ചേർന്ന്​ തിരച്ചിൽ നടത്തുകയും സമീപത്തുള്ള വീട്ടിൽ നിന്നും പെൺകുട്ടിയുടെ​ മൃതദേഹവും കൂടെ യുവാവിനെയും കണ്ടെത്തുകയായിരുന്നു.​ ഇയാൾക്കെതിരെ പോക്​സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape Casemalayalam newsMurdereUttar Pradesh
News Summary - Another Girl, 8, Raped And Murdered in UP - India News
Next Story