Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമധ്യപ്രദേശിൽ ഒരു...

മധ്യപ്രദേശിൽ ഒരു കോൺഗ്രസ്​ എം.എൽ.എ കൂടി ബി.ജെ.പിയിൽ ചേർന്നു

text_fields
bookmark_border
മധ്യപ്രദേശിൽ ഒരു കോൺഗ്രസ്​ എം.എൽ.എ കൂടി ബി.ജെ.പിയിൽ ചേർന്നു
cancel

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഒരു കോണ്‍ഗ്രസ് എം.എല്‍.എ കൂടി പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. ബുര്‍ഹാന്‍പൂരിലെ നെപാനഗര്‍ എം.എല്‍.എ സുമിത്ര ദേവി കസ്‌ദേകര്‍ ആണ് രാജിവച്ചത്. ഒരാഴ്​ചക്കിടെ രണ്ടാമത്തെ കോൺഗ്രസ്​ എം.എൽ.എയാണ്​ ബി.ജെ.പിയിലേക്ക്​ ചേക്കേറുന്നത്​. ഇതോടെ മാർച്ച്​ മുതൽ കോൺഗ്രസിൽ നിന്ന്​ പോയ എം.എൽ.എമാരുടെ എണ്ണം 24 ആയി. 

നിയമസഭ പ്രോ ടെം സ്പീക്കര്‍ രമേശ്വര്‍ ശര്‍മ രാജി സ്വീകരിച്ചു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാ​​െൻറ സാന്നിദ്ധ്യത്തിലായിരുന്നു ഇവരുടെ പാര്‍ട്ടി പ്രവേശം. ബഡാ മല്‍ഹേര മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പ്രദ്യും സിങ് ലോധിയുടെ രാജിക്ക്​ പിന്നാലെയാണ് സുമിത്രാ ദേവി പാർട്ടിവിടുന്നത്​.  ലോധിയെ ബി.ജെ.പി സർക്കാർ ഭക്ഷ്യ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ചെയര്‍മാനാക്കുകയും ചെയ്​തിട്ടുണ്ട്​. ചൗഹാന്‍ മന്ത്രിസഭയില്‍ നിലവിൽ 14 കോണ്‍ഗ്രസ് വിമതന്മാർ പല സ്ഥാനം വഹിക്കുന്നുണ്ട്​.

ബി.ജെ.പി കുതിരക്കച്ചവടം നടത്തുകയാണെന്ന്​ കോൺഗ്രസ്​ പ്രതികരിച്ചു. ഇന്ത്യയിലെ രാഷ്ട്രീയത്തെ ചന്തയാക്കി മാറ്റാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത് എന്നാണ്​ കോണ്‍ഗ്രസ് വക്താവ് ഭൂപേന്ദ്ര സിങ് ഗുപ്​ത പ്രതികരിച്ചത്​.

മധ്യപ്രദേശ് നിയമസഭയില്‍ നിന്ന് ഇതുവരെ രാജിവെച്ച 24 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ 22 പേരും ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പമാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. അതിന്​ പിന്നാലെയാണ്​ കമല്‍നാഥി​​െൻറ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭ വീണത്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhya PradeshCongress MLABJP
News Summary - Another Congress MLA quits in Madhya Pradesh
Next Story