Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘എന്തെങ്കിലും ഉണ്ടെങ്കിൽ തുറന്നുപറയൂ...’; ഗ്യാനേഷ് കുമാറിനോട് വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി കുമാരസ്വാമിയും, എൻ.ഡി.എയിൽ ഭിന്നത മുറുകുന്നു

text_fields
bookmark_border
HD Kumaraswamy
cancel

ന്യൂഡൽഹി: തീവ്ര വോട്ടർ പട്ടിക പരിഷ്കണത്തിന്‍റെ മറവിൽ വോട്ടുവെട്ടിയും ചേർത്തും തെരഞ്ഞെടുപ്പ് കമീഷനിൽ കൈവിട്ട കളികളിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജിക്കുവേണ്ടിയുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെ അദ്ദേഹത്തിന്റെ വിശദീകരണം ആവശ്യപ്പെട്ട് മറ്റൊരു എൻ.ഡി.എ ഘടകകക്ഷി കൂടി രംഗത്തെത്തി.

കേന്ദ്ര മന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമിയാണ് തെരഞ്ഞെടുപ്പ് കമീഷനിലെ ഭിന്നത സംബന്ധിച്ച് ജനങ്ങൾക്ക് മുമ്പാകെ പ്രതികരിക്കാൻ അംഗങ്ങൾ തയാറാകണമെന്ന് ആവശ്യപ്പെട്ടത്. നേരത്തെ, എൻ.ഡി.എ ഘടകകക്ഷികളായ ആന്ധ്രപ്രദേശിലെ തെലുഗുദേശം പാർട്ടിയും (ടി.ഡി.പി) ബിഹാറിലെ ലോക് ജൻശക്തി പാർട്ടിയും (എൽ.ജെ.പി) രാഷ്ട്രീയ ലോക് മോർച്ചയും (ആർ.എൽ.എം) കമീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും ഉന്നയിച്ച പ്രശ്നങ്ങൾക്ക് ഗ്യാനേഷ് മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഘടകകക്ഷികൾ പരസ്യമായി രംഗത്തുവന്നതോടെ എൻ.ഡി.എയിലും ഭിന്നത മുറുകുകയാണ്. വിഷയം ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ ആവശ്യങ്ങളെക്കുറിച്ചല്ലെന്നും മറിച്ച് തെരഞ്ഞെടുപ്പ് കമീഷനിൽ എന്താണ് സംഭവിക്കുന്നതെന്ന് വിശദീകരിക്കേണ്ടത് കമീഷന്‍റെ ഉത്തരവാദിത്തമാണെന്നും കുമാരസ്വാമി വ്യക്തമാക്കി. എന്താണ് യഥാർഥത്തിൽ സംഭവിക്കുന്നത്? തെരഞ്ഞെടുപ്പ് കമീഷനുള്ളിൽ എന്താണ് നടക്കുന്നത്? എന്ന് ചോദിച്ച അദ്ദേഹം, മാധ്യമ വാർത്തകളിൽ വ്യക്തത വരുത്തേണ്ടത് അതിലെ അംഗങ്ങൾ തന്നെയാണെന്നും പ്രതികരിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഉൾപ്പെടെയുള്ള മൂന്നംഗ ഭരണഘടനാ സ്ഥാപനത്തിന് ഇത്തരം ഭിന്നതകൾ വിശദീകരിക്കേണ്ട വലിയ ഉത്തരവാദിത്തമുണ്ട്. അവരുടെ ഉത്തരവാദിത്തം വളരെ വലുതാണ്. ഇതൊരു എളുപ്പമുള്ള കാര്യമല്ല. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഉൾപ്പെടെ കമീഷൻ അംഗങ്ങൾക്കിടയിലെ പ്രശ്നമെന്താണ്? എന്താണ് ഇതിലെ തെറ്റ്? എന്തെങ്കിലും ഉണ്ടെങ്കിൽ, അവർ അത് തുറന്നുപറയണമെന്നും കുമാരസ്വാമി വ്യക്തമാക്കി.

വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷ കക്ഷികൾ ഉൾപ്പെടെ രംഗത്തുവന്നിട്ടും

കാബിനറ്റ് മന്ത്രിമാർ അടക്കമുള്ള ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും മുതിർന്ന നേതാക്കളാരും പരസ്യമായി പ്രതികരിക്കാൻ തയാറായിട്ടില്ല. ഇത് ബി.ജെ.പി എത്തിപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. ഇതിനിടയിലാണ് സഖ്യകക്ഷികളും വിശദീകരണം തേടുന്നത്. പ്രതിപക്ഷ നേതാക്കളോട് പ്രതികരിച്ചില്ലെങ്കിലും തങ്ങൾക്കിടയിലെ ഭിന്നത സംബന്ധിച്ച് ജനങ്ങൾക്ക് മുമ്പാകെ നിലപാട് വ്യക്തമാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് കഴിയേണ്ടതുണ്ടെന്ന് എൽ.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ ചിരാഗ് പസ്വാൻ പ്രതികരിച്ചത്.

വിവാദം ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ടെന്നും യഥാർഥത്തിൽ എന്തുണ്ടായെന്ന് പറയാൻ കമീഷൻ തയാറാകണമെന്നും രാഷ്ട്രീയ ലോക് മോർച്ച നേതാവ് ഉപേന്ദ്ര കുഷ്വാഹ ആവശ്യപ്പെട്ടു. ജനാധിപത്യത്തിൽ ഏറെ നിർണായകമായ ഉത്തരവാദിത്തമുള്ള ഭരണഘടനാ സ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമീഷനെന്ന് തെലുഗുദേശം പാർട്ടി നേതാവ് ലവു ശ്രീകൃഷ്ണ ദേവരായലു ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Another BJP Ally Seeks Clarity From Election Commission Amid SIR Row
Next Story