Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകമൽ ഹാസന് അണ്ണാ...

കമൽ ഹാസന് അണ്ണാ സര്‍വകലാശാലയിലെ ചടങ്ങില്‍ വിലക്ക്

text_fields
bookmark_border
കമൽ ഹാസന് അണ്ണാ സര്‍വകലാശാലയിലെ ചടങ്ങില്‍ വിലക്ക്
cancel

ചെ​ന്നൈ: ‘മ​ക്ക​ള്‍ നീ​തി മ​യ്യം’ അ​ധ്യ​ക്ഷ​ൻ ക​മ​ൽ ഹാ​സ​ന് അ​ണ്ണാ സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ പൊ​തു ച​ട​ങ്ങി​ല്‍ അ​പ്ര​തീ​ക്ഷി​ത വി​ല​ക്ക്. സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ തു​ക​ല്‍ സാ​ങ്കേ​തി​ക വ​കു​പ്പ് ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ ന​ട​ത്താ​നി​രു​ന്ന ച​ട​ങ്ങി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി  ക​മ​ൽ ഹാ​സ​ന്‍ പ​െ​ങ്ക​ടു​ക്കേ​ണ്ട​താ​യി​രു​ന്നു. വി​ദ്യാ​ര്‍ഥി​ക​ള്‍ നേ​രി​ട്ടു ക്ഷ​ണി​ച്ച​ത്​ ക​മ​ൽ സ്വീ​ക​രി​ച്ചി​രു​ന്നു​. എ​ന്നാ​ല്‍, രാ​വി​ലെ സം​ഘാ​ട​ക​ര്‍ പ​രി​പാ​ടി​ക്കു വ​രേ​ണ്ട​തി​ല്ലെ​ന്ന് ക​മ​ൽ ഹാ​സ​നെ അ​റി​യി​ച്ചു. ച​ട​ങ്ങി​നൊ​പ്പം വി​ദ്യാ​ര്‍ഥി​ക​ളു​മാ​യു​ള്ള മു​ഖാ​മു​ഖം പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. 

ക​മ​ലി​നെ ച​ട​ങ്ങി​ല്‍നി​ന്ന് വി​ല​ക്കി​യ കാ​ര്യം അ​ണ്ണാ സ​ര്‍വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. കാ​മ്പ​സി​ന​ക​ത്ത്​ രാ​ഷ്​​ട്രീ​യം സം​സാ​രി​ക്കു​മെ​ന്ന​തി​നാ​ലാ​ണ് ക​മ​ലി​നെ ഒ​ഴി​വാ​ക്കി​യ​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. നേ​ര​ത്തേ ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ കോ​ള​ജി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ല്‍ ക​മ​ൽ ഹാ​സ​ന്‍ വി​ദ്യാ​ര്‍ഥി​ക​ളെ രാ​ഷ്​​ട്രീ​യ​ത്തി​ലേ​ക്കു വ​രാ​ന്‍ ആ​ഹ്വാ​നം ​െച​യ്​​തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kamal hassanmalayalam newsANNA UniversityProgram ban
News Summary - Anna University Banned Actor Kamal Hassan in Campus Program -India News
Next Story