Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആപ്പിനെതിരെ സമരം...

ആപ്പിനെതിരെ സമരം നടത്താൻ വരണമെന്ന്​​ ബി.ജെ.പി; നിങ്ങളുടെ കാര്യവും കണക്കാണെന്ന്​ അണ്ണാ ഹസാരെ

text_fields
bookmark_border
ആപ്പിനെതിരെ സമരം നടത്താൻ വരണമെന്ന്​​ ബി.ജെ.പി; നിങ്ങളുടെ കാര്യവും കണക്കാണെന്ന്​ അണ്ണാ ഹസാരെ
cancel

ഡൽഹി: ഗാന്ധിയൻ അണ്ണാഹസാരെയോട്​ ആം ആദ്​മി പാർട്ടിക്കെതിരായ പ്രക്ഷോഭത്തിൽ അണിചേരണമെന്നാവശ്യപ്പെട്ട്​ ഡൽഹി ബിജെ.പി. പറ്റില്ലെന്നും നിങ്ങളുടെ കാര്യം അത്ര കഷ്​ടത്തിലായൊ എന്നും ഹസാരെയുടെ മറുചോദ്യം. നിങ്ങൾക്ക്​ മറ്റ്​ പാർട്ടികളിൽ നിന്ന്​ വലിയ മെച്ചമൊന്നുമി​െല്ലന്നും ഇടക്ക്​ ആത്മ പരിശോധന നടത്തണമെന്നും ഹസാരെ കത്തിൽ കുറിച്ചു. ഡൽഹി ബി.ജെ.പി തലവൻ ആദേശ്​ ഗുപ്​തയാണ്​ തിങ്കളാഴ്​ച ഹസാരേക്ക്​ തുറന്ന കത്തെഴുതിയത്​.

ആം ആദ്​മി പാട്ടിയുടെ രാഷ്​ട്രീയവും സാമൂഹികവും സാമ്പത്തികവുമായ അഴിമതിക്കെതിരായാണ്​ ബി.ജെ.പി പ്രക്ഷോഭം സംഘടിപ്പിക്കുന്നത്​. കത്തിന്​ മറുപടിയായാണ്​ ഹസാരെ ക്ഷണം നിരസിച്ചത്​. ആറ്​ വർഷമായി ബി.ജെ.പിയാണ്​ രാജ്യം ഭരിക്കുന്നത്​. യുവാക്കളാണ്​ രാജ്യത്തി​െൻറ ശക്​തി. രാജ്യത്തെ ഏറ്റവും വലിയ രാഷ്​ട്രീയ പാർട്ടിയായി അവകാശപ്പെടുന്നത്​ ബി.ജെ.പിയാണ്​.


അങ്ങിനെയുള്ള ഒരു പാർട്ടി പ്രക്ഷോഭം നയിക്കാൻ 83കാരനായ കയ്യിൽ പണമൊ അധികാരമൊ ഇല്ലാത്ത ഒരു വയോധികന ക്ഷണിക്കുന്നത്​ കഷ്​ടമാണെന്നും അണ്ണാഹസാരെ കത്തിൽ പറഞ്ഞു. ഇന്ന്​ കേന്ദ്രം ഭരിക്കുന്നത്​ നിങ്ങളുടെ ആളുകളാണ്​. ഡൽഹിയിലെ ഒട്ടുമിക്ക കാര്യങ്ങളും നിയന്ത്രിക്കുന്നത്​ നിങ്ങളാണ്​. പ്രധാനമന്ത്രി എപ്പോഴും പറയുന്നത്​ അഴിമതിക്കെതിരെ ശക്​തമായ നടപടികൾ എടുക്കുമെന്നാണ്​.

ഡൽഹി സർക്കാർ അഴിമതി നടത്തുന്നുവെങ്കിൽ നിങ്ങൾ എന്താണ്​ നടപടി എടുക്കാത്തത്​ അതൊ നിങ്ങളുടെ അഴിമതിക്കെതിരായ അവകാശവാദങ്ങൾ പൊളളയാണൊ എന്നും ഹസാരെ ചോദിക്കുന്നു. 2011 ൽ ദില്ലിയിൽ പ്രക്ഷോഭം നയിക്കാൻ കാരണം വർധിച്ച അഴിമതിയായിരുന്നു. സാധാരണക്കാരുടെ ജീവിതം അക്കാലത്ത്​ ബുദ്ധിമു​േട്ടറിയതായിരുന്നു. അഴിമതി മൂലം പൊതുജനങ്ങൾ അസ്വസ്ഥരായിരുന്നു.

അഴിമതി രഹിത ഇന്ത്യ എന്ന സ്വപ്നം കാണിച്ചാണ് 2014 ൽ നിങ്ങളുടെ സർക്കാർ അധികാരത്തിൽ വന്നത്. എന്നാൽ ജനങ്ങളുടെ പ്രശ്​നങ്ങൾക്ക്​ ഒരു കുറവും വന്നിട്ടില്ല. ഏത്​ പാർട്ടിയിലേയും അംഗങ്ങൾ എതിരാളികളുടെ തെറ്റുകൾ മാത്രമാണ് കാണുന്നത്. വല്ലപ്പോഴും നിങ്ങൾ ആത്മപരിശോധന നടത്തുന്നത്​ നന്നായിരിക്കുമെന്നും അദ്ദേഹം കത്തിൽ സൂചിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AAPAnna HazareletterDelhi BJP
Next Story