Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാര്‍ട്ടികളില്ലാത്ത...

പാര്‍ട്ടികളില്ലാത്ത തെരഞ്ഞെടുപ്പിന്​ പുതിയ സമരവുമായി അണ്ണാ ഹസാരെ

text_fields
bookmark_border
anna-hazare
cancel

ന്യൂ​ഡ​ല്‍ഹി: ആ​ര്‍.​എ​സ്.​എ​സി​​െൻറ ആ​സൂ​ത്ര​ണ​ത്തി​ല്‍ തു​ട​ങ്ങി​യ അ​ഴി​മ​തി​വി​രു​ദ്ധ പ്ര​സ്ഥാ​ന​ത്ത ി​ലൂ​ടെ ബി.​ജെ.​പി​യെ കേ​ന്ദ്ര​ത്തി​ല്‍ അ​ധി​കാ​ര​ത്തി​െ​ല​ത്തി​ച്ച അ​ണ്ണാ ഹ​സാ​രെ രാ​ജ്യ​ത്ത് പാ​ര്‍ട്ടി​ ക​ളി​ല്ലാ​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി പു​തി​യ പ്ര​സ്ഥാ​ന​വു​മാ​യി രം​ഗ​ത്ത്. രാ​ജ്യ​ത്ത് ഇ​നി​മു​ത​ല്‍ പാ ​ര്‍ട്ടി​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​നു പ​ക​രം വ്യ​ക്തി​ക​ളെ ആ​ധാ​ര​മാ​ക്കി​യു​ള്ള വോ​ട്ടെ​ടു​പ്പി​നാ​യി പ്ര​ക്ഷോ​ഭ​ത്തി​നി​റ​ങ്ങു​ക​യാ​ണെ​ന്ന് ന്യൂ​ഡ​ല്‍ഹി കേ​ൺ​സ്​​റ്റി​റ്റ്യൂ​ഷ​ന്‍ ക്ല​ബി​ല്‍ വി​ളി​ച്ച വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​ണ്ണാ ഹ​സാ​രെ അ​റി​യി​ച്ചു.

വോ​ട്ടെ​ടു​പ്പി​ന് പാ​ര്‍ട്ടി​യു​ടെ പേ​രും ചി​ഹ്ന​വും ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് അ​റു​തി​വ​രു​ത്തി വ്യ​ക്തി​ക​ളു​ടെ പേ​രു​ക​ളും ചി​ത്ര​ങ്ങ​ളും മാ​ത്രം വോ​ട്ടു​യ​ന്ത്ര​ത്തി​ൽ കാ​ണി​ച്ചാ​ല്‍ മ​തി​യെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നോ​ട് ഹ​സാ​രെ ആ​വ​ശ്യ​പ്പെ​ട്ടു. പാ​ര്‍ട്ടി​ചി​ഹ്ന​ങ്ങ​ള്‍ വോ​ട്ടു​യ​ന്ത്ര​ത്തി​ല്‍നി​ന്ന് നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ ആ​സ്ഥാ​ന​ത്തേ​ക്ക് പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കും.

ചി​ഹ്നം ഒ​ഴി​വാ​ക്കു​ന്ന​തോ​ടെ ആ​ദ​ര്‍ശം ഏ​താ​യാ​ലും ആ​ളു​ക​ള്‍ ന​ല്ല വ്യ​ക്തി​ക​ള്‍ക്ക് വോ​ട്ടു​ചെ​യ്യും. ഭ​ര​ണ​ഘ​ട​ന​യി​ല്‍ വ്യ​ക്തി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​നു​ള്ള വ്യ​വ​സ്ഥ​യു​ണ്ടെ​ങ്കി​ലും പാ​ര്‍ട്ടി മ​ത്സ​രി​ക്കു​ന്ന​തി​നു​ള്ള വ്യ​വ​സ്ഥ​യി​ല്ലെ​ന്ന് ഹ​സാ​രെ അ​വ​കാ​ശ​പ്പെ​ട്ടു. പാ​ര്‍ട്ടി​ക​ളോ​ടു​ള്ള മ​ടു​പ്പു​മൂ​ലം ആ​ളു​ക​ള്‍ക്ക് ജ​നാ​ധി​പ​ത്യം മ​ടു​ത്തി​രി​ക്കു​ന്നു.

രാ​ജ്യ​ത്തെ 6,47,000 ഗ്രാ​മ​ങ്ങ​ളി​ല്‍നി​ന്ന് ഓ​രോ​രു​ത്ത​രെ വീ​തം സം​ഘ​ടി​പ്പി​ച്ച് ഡ​ല്‍ഹി​യി​െ​ല​ത്തി​ച്ച് 2020 ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന​കം പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്​ ഹ​സാ​രെ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anna hazaremalayalam newsindia news
News Summary - anna hazare to strike for prtyless election -india news
Next Story