കെജ്രിവാൾ പണം കണ്ട് മതിമറന്നു; തന്റെ മുന്നറിയിപ്പുകൾ ചെവിക്കൊണ്ടില്ല -അണ്ണാ ഹസാരെ
text_fieldsന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെ വിമർശിച്ച് സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. കെജ്രിവാൾ തന്റെ വാക്കുകൾ ചെവികൊണ്ടില്ലെന്നും പണം കണ്ട് മതിമറന്നുവെന്നും അണ്ണാ ഹസാരെ പറഞ്ഞു. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നതിന് പിന്നാലെയാണ് അണ്ണാ ഹസാരെയുടെ പ്രതികരണം.
സ്ഥാനാർഥിയുടെ പെരുമാറ്റം, ചിന്തകൾ എന്നിവ ശുദ്ധമായിരിക്കണം. ജീവിതം കുറ്റമറ്റതായിരിക്കണമെന്നും ത്യാഗം ഉണ്ടായിരിക്കണമെന്നും ഞാൻ പല തവണ പറഞ്ഞിട്ടുണ്ട്. ഈ ഗുണങ്ങളാണ് സ്ഥാനാർഥിക്ക് വോട്ടർമാർക്കിടയിൽ വിശ്വാസ്യതയുണ്ടാക്കുന്നത്. ഇക്കാര്യം താൻ പലതവണ കെജ്രിവാളിനോട് പറഞ്ഞിട്ടുണ്ട്. പക്ഷേ, അദ്ദേഹം മദ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പണത്തിന്റെ ശക്തി അദ്ദേഹത്തെ കീഴടക്കിയെന്നും അണ്ണാ ഹസാരെ പറഞ്ഞു.
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ അരവിന്ദ് കെജ്രിവാളിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് അൽക ലാംബ. ഡൽഹിയെ ചൂഷണം ചെയ്തതയാൾ തകർക്കപ്പെടുമെന്ന് അൽക ലാംബ പറഞ്ഞു. കൽക്കാജി മണ്ഡലത്തിൽ ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരെയാണ് അൽക ലാംബ മത്സരിക്കുന്നത്.
എ.എ.പിയെ ജയിപ്പിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനാതെയും പറഞ്ഞിരുന്നു. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെയാണ് അവരുടെ പ്രസ്താവന. ആം ആദ്മി പാർട്ടിയെ ജയിപ്പിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് സുപ്രിയ എൻ.ഡി.ടി.വിയോട് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

