Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർഷകർക്ക്​ പിന്തുണയുമായി അണ്ണാ ഹസാരെയുടെ നിരാഹാര സത്യഗ്രഹം

text_fields
bookmark_border
അണ്ണാ ഹസാരെക്ക്​ സാമൂഹിക മാധ്യമങ്ങളിൽ വിമർശനവുമേറെ
Anna Hazare
cancel
camera_alt

കർഷകർക്ക്​ പിന്തുണയർപ്പിച്ച്​ അണ്ണാ ഹസാരെ നിരാഹാര സത്യഗ്രഹം നടത്തുന്നു

ന്യൂഡൽഹി: കരിനിയമങ്ങൾക്കെതിരെ പോരാട്ട ഭൂമിയിലിറങ്ങിയ കർഷകർക്ക്​ പിന്തുണയുമായി സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയുടെ ഏകദിന നിരാഹാര സത്യഗ്രഹം. ചൊവ്വാഴ്​ച രാവിലെ മുതൽ റലിഗാം സിദ്ദിയിൽ പദ്​മാദേവി ക്ഷേത്രത്തിന്​ സമീപത്താണ്​ സത്യഗ്രഹം നടത്തുന്നത്​. കർഷകരുടെ താൽപര്യത്തിന്​ അനുസൃതമായി തീരുമാനമെടുക്കുന്നതിന്​ കേന്ദ്ര സർക്കാറിനെ പ്രേരിപ്പിക്കാൻ മുഴുവൻ കർഷകരും സമരംഗത്തിറങ്ങണമെന്ന്​ കഴിഞ്ഞ ദിവസം അണ്ണാ ഹസാരെ ആവശ്യപ്പെട്ടിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഏകദിന നിരാഹാര സത്യഗ്രഹവുമായി ഭാരത്​ ബന്ദ്​ ദിനത്തിൽ അദ്ദേഹം രംഗത്തെത്തിയത്​.

കഴിഞ്ഞ പത്തു ദിവസത്തിലേറെയായി ഡൽഹി അതിർത്തിയിൽ ഒരു അക്രമസംഭവം ​േപാലുമില്ലാതെ സമാധാനപരമായി സമരം നടത്തുന്ന കർഷകരെ അണ്ണാഹസാരെ പ്രകീർത്തിച്ചു. ഇത് എല്ലായ്പ്പോഴും സംഭവിക്കുന്ന ഒരു സമരമല്ല. കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്താനുള്ള ശരിയായ സമയമാണിത്. നിലവിലെ കർഷകപ്രക്ഷോഭം രാജ്യം മുഴുവൻ വ്യാപിക്കണം. സർക്കാറിന്‍റെ മൂക്കിന് നുള്ളിയാൽ വായ് തുറക്കും. എല്ലാ കർഷകരും തെരുവിലിറങ്ങണം. കർഷകരുടെ പ്രശ്നത്തിന് സ്​ഥിരമായ പരിഹാരം കാണണമെന്നും കഴിഞ്ഞ ദിവസം അണ്ണാ ഹസാരെ പറഞ്ഞിരുന്നു. 2011ൽ ജൻ ലോക്പാൽ ബില്ലിന് വേണ്ടി ഡൽഹിയിൽ മരണം വരെ നിരാഹാര സമരം പ്രഖ്യാപിച്ചതോടെ‍യാണ് അണ്ണാ ഹസാരെ ശ്രദ്ധേയനായത്. അന്ന് രാജ്യവ്യാപക പിന്തുണ ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.

2017 മുതൽ മോദി സർക്കാർ തനിക്ക് കാർഷിക മേഖലയെ സംബന്ധിച്ച് നിരവധി വാഗ്ദാനങ്ങൾ നൽകിയിരുന്നെങ്കിലും ഒന്നുപോലും നടപ്പാക്കിയി​െല്ലന്ന്​ അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, കർഷകർക്ക്​ പിന്തുണയുമായി രംഗത്തിറങ്ങിയ അണ്ണാ ഹസാരെക്ക്​ സാമൂഹിക മാധ്യമങ്ങളിൽ വിമർശനവുമേറെയാണ്​. സംഘ്​പരിവാറി​െൻറ കുഴലൂത്തുകാരനാണ്​ ഹസാരെയെന്നും കർഷക സമരത്തിന്​ വൻ ജനപിന്തുണ ലഭിക്കുന്ന സാഹചര്യത്തിലാണ്​ അദ്ദേഹം രംഗത്തുവന്നതെന്നും ആളുകൾ കുറ്റ​െപ്പടുത്തുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story