Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആരോപണം...

ആരോപണം ദുഃഖിപ്പിക്കുന്നെന്ന്​ അണ്ണാ ഹസാരെ

text_fields
bookmark_border
ആരോപണം ദുഃഖിപ്പിക്കുന്നെന്ന്​ അണ്ണാ ഹസാരെ
cancel

ന്യൂ​​ഡ​​ൽ​​ഹി: ഡ​​ൽ​​ഹി മു​​ഖ്യ​​മ​​ന്ത്രി അ​​ര​​വി​​ന്ദ് കെ​​ജ​്​​രി​​വാ​​ളി​​നെ​​തി​രെ ഉ​യ​ർ​ന്ന അ​​ഴി​​മ​​തി ആ​​രോ​​പ​​ണ​​ത്തി​​ൽ ദു​ഃ​ഖ​​മു​​ണ്ടെ​​ന്ന് ലോ​ക്​​പാ​ൽ സ​മ​ര​നേ​താ​വ്​ അ​ണ്ണാ ഹ​സാ​രെ. അ​​ഴി​​മ​​തി​​ക്കെ​​തി​​രെ ശ​ബ്​​ദ​മു​യ​ർ​ത്തി​യാ​ണ്​ കെ​​ജ്​​രി​​വാ​​ൾ ഡ​ൽ​ഹി മു​​ഖ്യ​​മ​​ന്ത്രി​സ്​​ഥാ​​ന​​ത്തെ​​ത്തി​​യ​ത്.  അ​​ത്ത​​ര​​ത്തി​​ൽ ഒ​​രാ​​ൾ​​ക്കെ​​തി​​രെ അ​​ഴി​​മ​​തി ആ​​രോ​​പ​​ണം ഉ​​യ​​രു​​ന്ന​​ത് വേ​​ദ​​നി​​പ്പി​​ക്കു​​ന്ന​​താ​​യും ഹ​​സാ​​രെ പ​​റ​​ഞ്ഞു. 

അ​തേ​സ​മ​യം, ശ​ക്​​ത​മാ​യ തെ​ളി​വു​ക​ൾ ന​ൽ​കാ​തെ കെ​ജ്​​രി​വാ​ൾ അ​ഴി​മ​തി ന​ട​ത്തി​യെ​ന്ന്​ പ​റ​ഞ്ഞാ​ൽ വി​ശ്വ​സി​ക്കാ​നാ​വി​ല്ലെ​ന്ന്​ അ​ദ്ദേ​ഹ​വു​മാ​യി തെ​റ്റി​പ്പി​രി​ഞ്ഞ്​ സ്വ​രാ​ജ്​ ഇ​ന്ത്യ സ്​​ഥാ​പി​ച്ച യോ​ഗേ​ന്ദ്ര യാ​ദ​വ്​ പ​റ​ഞ്ഞു. കെ​ജ്​​രി​വാ​ൾ രാ​ഷ്​​ട്രീ​യ അ​വ​സ​ര​വാ​ദി​യെ​ന്നോ അ​ഹ​ങ്കാ​രി​യാ​ണെ​ന്നോ ആ​രെ​ങ്കി​ലും പ​റ​ഞ്ഞാ​ൽ വി​ശ്വ​സി​ക്കാം. അ​ഴി​മ​തി ന​ട​ത്തി​യ​തി​ന്​ തെ​ളി​വ്​ ഉ​​ണ്ടെ​​ങ്കി​ലേ വി​ശ്വ​സി​ക്കൂ​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. 

എ​ന്നാ​ൽ, ഹ​സാ​രെ​യു​ടെ ആ​ശ​ങ്ക ത​ള്ളി​യ ആം ​ആ​ദ്​​മി പാ​ർ​ട്ടി നേ​താ​വും മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ ആ​ശി​ഷ്​ ഖേ​താ​ൻ അ​ടി​സ്​​ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക്​ കെ​ജ്​​രി​വാ​ൾ മ​റു​പ​ടി പ​റ​​യേ​ണ്ട​തി​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി. അ​ദ്ദേ​ഹം അ​ഴി​മ​തി ന​ട​ത്തു​മെ​ന്ന്​ സ​ങ്ക​ൽ​പി​ക്കാ​ൻ​പോ​ലും ആ​കു​ന്നി​ല്ലെ​ന്നും ശ​ത്രു​ക്ക​ൾ​പോ​ലും അ​ത്​ വി​ശ്വ​സി​ക്കു​മെ​ന്ന്​ ക​രു​തു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anna hasare
News Summary - anna hasare
Next Story