ജയിപ്പിച്ചാൽ വാഷിങ് മെഷീൻ; വോട്ടർമാരുടെ വസ്ത്രമലക്കി അണ്ണാ ഡി.എം.കെ സ്ഥാനാർഥി -VIDEO
text_fieldsചെന്നൈ: തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും വാഗ്ദാനങ്ങൾ നൽകുന്ന കാര്യത്തിലും മറ്റേത് സംസ്ഥാനക്കാരേക്കാൾ മുൻപന്തിയിലാണ് തമിഴ്നാട്ടിലെ നേതാക്കൾ.
തമിഴ്നാട്ടിൽ നിന്നുള്ള സ്ഥാനാർഥികളുടെ പ്രചാരണവേലകൾ പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കുകയും ചെയ്യാറുണ്ട്. അത്തരത്തിൽ വോട്ടർമാരുടെ തുണി അലക്കുകയും അവർക്ക് വാഷിങ് മെഷീനുകൾ വാഗ്ദാനം ചെയ്യുകയും ചെയ്ത സ്ഥാനാർഥിയാണിപ്പോൾ ശ്രദ്ധ നേടുന്നത്.
നാഗപട്ടണത്തെ അണ്ണാ ഡി.എം.കെ സ്ഥാനാർഥിയായ തങ്ക കതിരവനാണ് തുണി അലക്കി വൈറലായത്. വാർത്താ ഏജൻസിയായ എ.എൻ.ഐ പങ്കുവെച്ച വിഡിയോയിൽ സോപ്പുവെള്ളത്തിൽ വസ്ത്രം കുത്തിപ്പിഴിഞ്ഞ് അലക്കുന്ന തങ്ക കതിരവനെ കാണാം.
സ്ഥാനാർഥിയുടെ കൂടെയുള്ള പാർട്ടി പ്രവർത്തകരിൽ ചിലർ അദ്ദേഹത്തെ സഹായിക്കുന്നുമുണ്ട്.
അണ്ണാ ഡി.എം.കെ സ്ഥാനാർഥിയുടെ പ്രചാരണം ഇങ്ങനെ പോകുേമ്പാൾ ശരീരത്തിൽ സ്വന്തം ചിഹ്നം വരച്ച് പിടിപ്പിച്ചാണ് എതിരാളിയായ വിടുതലൈ ചിരുതൈകൾ കക്ഷി (വി.സി.കെ) വോട്ട് തേടുന്നത്. ഡി.എം.കെ-കോൺഗ്രസ് മുന്നണിയിൽ മത്സരിക്കുന്ന വി.സി.കെക്കായി ആളൂർ ഷാനവാസാണ് ഇവിടെ മത്സരിക്കുന്നത്.
ഏപ്രിൽ ആറിനാണ് തമിഴ്നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പ്.

