Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പിയിൽ...

ബി.ജെ.പിയിൽ ചേർന്നിട്ടില്ല; തന്‍റെ മതവും രാഷ്ട്രീയവും സ്പോർട്സ് -അ​ഞ്ജു ബോ​ബി ജോ​ർ​ജ്

text_fields
bookmark_border
Anju Bobby George
cancel

ബം​ഗ​ളൂ​രു: ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരാൻ ആഗ്രഹിക്കുന്നില്ലെന്നും തന്‍റെ മതവും രാഷ്ട്രീയവും സ്പോർട്സ് ആ ണെന്നും ലോ​ങ് ജം​പ് താ​രം അ​ഞ്ജു ബോ​ബി ജോ​ർ​ജ്. കു​ടും​ബ​ സു​ഹൃ​ത്താ​യ കേ​ന്ദ്ര സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നെ കാണാനാണ് ബി.ജെ.പി പരിപാടി നടക്കുന്ന സ്ഥലത്തെത്തിയത്. തെറ്റിദ്ധാരണ ഉണ്ടാക്കിയതിൽ ക്ഷമ ചോദിക്കുന്നുവെന്നും അ​ഞ്ജു ബോ​ബി ജോ​ർ​ജ് പറഞ്ഞു.

ബി.ജെ.പിയിൽ ചേർന്നിട്ടില്ല. സ്പോർട്സ് അക്കാദമിയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ്. വാർത്ത കണ്ടപ്പോൾ അമ്പരന്നു പോയി. അബദ്ധം സംഭവിച്ച വിവരം കേന്ദ്രമന്ത്രി വി. മുരളീധരൻ തന്നോട് പറഞ്ഞതായും അ​ഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.

ബം​ഗ​ളൂ​രു​വി​ലെ ജ​യ​ന​ഗ​റി​ൽ ന​ട​ന്ന അം​ഗ​ത്വ കാ​മ്പ​യി​നി​ൽ ഉ​ദ്ഘാ​ട​ന​ം ചെയ്യാനെത്തിയ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നെ കാണാനെത്തിയ അ​ഞ്ജു ബോ​ബി ജോ​ർ​ജ് ബി.ജെ.പി പതാക പിടിച്ചു നിൽക്കുന്ന ചിത്രം പുറത്തുവന്നതാണ് തെറ്റിദ്ധാരണക്ക് വഴിവെച്ചത്. ഈ വാർത്ത എ.​എ​ൻ.​ഐ ട്വീ​റ്റ് ചെ​യ്​​ത​തോ​ടെ അ​ഞ്​​ജു ബി.​ജെ.​പി​യി​ൽ ചേ​ർ​ന്ന​താ​യി വാ​ർ​ത്ത പ​ര​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anju bobby georgemalayalam newsindia newsLong Jump PlayerBJP Membership
News Summary - Anju Bobby George BJP Membership -India News
Next Story