Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാ​മ​ന​ഗ​ര​യി​ൽ അ​നി​ത...

രാ​മ​ന​ഗ​ര​യി​ൽ അ​നി​ത കു​മാ​ര​സ്വാ​മി  മ​ത്സ​രി​ക്കും

text_fields
bookmark_border
രാ​മ​ന​ഗ​ര​യി​ൽ അ​നി​ത കു​മാ​ര​സ്വാ​മി  മ​ത്സ​രി​ക്കും
cancel

ബം​ഗ​ളൂ​രു: രാ​മ​ന​ഗ​ര മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജെ.​ഡി.​എ​സ് സ്ഥാ​നാ​ർ​ഥി​യാ​യി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​യു​ടെ ഭാ​ര്യ അ​നി​ത കു​മാ​ര​സ്വാ​മി മ​ത്സ​രി​ക്കും. ച​ന്ന​പ​ട്ട​ണ​യി​ലും രാ​മ​ന​ഗ​ര​യി​ലും വി​ജ​യി​ച്ച കു​മാ​ര​സ്വാ​മി ച​ന്ന​പ​ട്ട​ണ നി​ല​നി​ർ​ത്തി, രാ​മ​ന​ഗ​ര​യി​ലെ എം.​എ​ൽ.​എ സ്ഥാ​നം രാ​ജി​വെ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വി​ടെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. 1996 ൽ ​ക​ന​കാ​പു​ര​യി​ൽ​നി​ന്ന്​ ലോ​ക്സ​ഭ സ്ഥാ​നാ​ർ​ഥി​യാ​യി കു​മാ​ര​സ്വാ​മി മ​ത്സ​രി​ച്ച​പ്പോ​ഴാ​ണ് അ​നി​ത ആ​ദ്യ​മാ​യി പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങു​ന്ന​ത്. 
 

12 വ​ർ​ഷ​ത്തി​നു​ശേ​ഷം 2008ൽ ​തു​മ​കു​രു ജി​ല്ല​യി​ലെ മ​ധു​ഗി​രി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ദ്യ​മാ​യി മ​ത്സ​രി​ച്ച അ​നി​ത വി​ജ​യി​ക്കു​ക​യും ചെ​യ്തു. 2013ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​ന്ന​പ​ട്ട​ണ​യി​ൽ​നി​ന്നു സ​മാ​ജ് വാ​ദി പാ​ർ​ട്ടി​യു​ടെ സി.​പി. യോ​ഗേ​ശ്വ​റി​നോ​ടും 2014ൽ ​ബം​ഗ​ളൂ​രു റൂ​റ​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​​െൻറ ഡി.​കെ. ശി​വ​കു​മാ​റി​​െൻറ സ​ഹോ​ദ​ര​ൻ സു​രേ​ഷി​നോ​ടും അ​നി​ത പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും രാ​ഷ്​​​ട്രീ​യ​ത്തി​ൽ സ​ജീ​വ​മാ​യി തു​ട​ർ​ന്നു. 

അ​തേ​സ​മ​യം, സി​റ്റി​ങ് എം.​എ​ൽ.​എ​യും ബി.​ജെ.​പി. സ്ഥാ​നാ​ർ​ഥി​യു​മാ​യ ബി.​എ​ൻ. വി​ജ​യ​കു​മാ​റി​​െൻറ മ​ര​ണ​ത്തെ തു​ട​ർ​ന്ന് മാ​റ്റി​വെ​ച്ച ജ​യ​ന​ഗ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യ​കു​മാ​റി​​െൻറ സ​ഹോ​ദ​ര​ൻ ത​ന്നെ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​യാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jdsmalayalam newsKumaraswamyAnitha kumarawamy
News Summary - Anitha kumaraswamy will contest ramanagara-India news
Next Story