Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅനിൽ ദേശ്​മുഖ്​...

അനിൽ ദേശ്​മുഖ്​ ജുഡീഷ്യൽ കസ്​റ്റഡിയിൽ

text_fields
bookmark_border
Anil Deshmukh
cancel

മും​ബൈ: കോ​ഴ​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്ന കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ മ​ഹാ​രാ​ഷ്​​ട്ര മു​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​നി​ൽ ദേ​ശ്​​മു​ഖി​നെ കോ​ട​തി ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ൽ റി​മാ​ൻ​ഡ്​ ചെ​യ്​​തു. തി​ങ്ക​ളാ​ഴ്​​ച പു​ല​ർ​ച്ചെ​യാ​ണ്​ എ​ൻ​ഫോ​ഴ്​​സ്​​മെൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ (ഇ.​ഡി) ദേ​ശ്​​മു​ഖി​നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

ഇ.​ഡി ക​സ്​​റ്റ​ഡി ശ​നി​യാ​ഴ്​​ച അ​വ​സാ​നി​ച്ച​തോ​ടെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു. ഒ​മ്പ​തു ദി​വ​സം കൂ​ടി ക​സ്​​റ്റ​ഡി നീ​ട്ടി​ത്ത​ര​ണ​മെ​ന്ന ഇ.​ഡി​യു​ടെ വാ​ദം ത​ള്ളി​യാ​ണ്​ കോ​ട​തി അ​ദ്ദേ​ഹ​ത്തെ 14 ദി​വ​സ​ത്തേ​ക്ക്​ ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ൽ റി​മാ​ൻ​ഡ്​ ചെ​യ്​​ത​ത്. ഇ​തി​നി​ടെ ഇ​തേ കേ​സി​ൽ ദേ​ശ്​​മു​ഖി‍െൻറ മ​ക​ൻ റി​ഷി​കേ​ശ്​ ദേ​ശ്​​മു​ഖ്​ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച കോ​ട​തി വാ​ദം കേ​ൾ​ക്ക​ൽ വെ​ള്ളി​യാ​ഴ്​​ച​ത്തേ​ക്കു​ മാ​റ്റി.

അ​തു​വ​രെ ഇ.​ഡി ന​ട​പ​ടി​ക​ൾ ത​ട​യ​ണ​മെ​ന്ന അ​പേ​ക്ഷ കോ​ട​തി ത​ള്ളി. ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രി​ക്കെ ദേ​ശ്​​മു​ഖ്​ ബാ​റു​ട​മ​ക​ളി​ൽ നി​ന്ന്​ വാ​ങ്ങി​യ കൈ​ക്കൂ​ലി ക​ട​ലാ​സ്​ ക​മ്പ​നി​ക​ൾ വ​ഴി വെ​ളു​പ്പി​ച്ചു എ​ന്നാ​ണ്​ കേ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anil Deshmukh
News Summary - Anil Deshmukh's ED custody ends today, will be produced before court
Next Story