അനിൽ ബയ്ജാൽ ഡൽഹി ലെഫ്റ്റൻറ് ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു
text_fieldsന്യൂഡൽഹി: നജീബ് ജങ് രാജി വെച്ച ഒഴിവിൽ ഡൽഹിയുടെ പുതിയ ലെഫ്റ്റൻറ് ഗവർണറായി അനിൽ ബയ്ജാൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.രോഹിണിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
ബുധനാഴ്ചയാണ് ബയ്ജാലിനെ ഡൽഹി ലെഫ്റ്റൻറ് ഗവർണറായി തെരഞ്ഞെടുത്തത്. വാജ്പേയ് സർക്കാരിെൻറ കാലത്ത് അഭ്യന്തര സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്. 1969 െഎ.എ.എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് ബയ്ജാൽ.
സർക്കാരിനൊപ്പം ചേർന്ന് ഡൽഹിയുടെ വികസനത്തിനായി പ്രവർത്തിക്കുമെന്ന് സത്യപ്രതിജ്ഞക്ക് ശേഷം അദ്ദേഹം പറഞ്ഞു. നജീബ് ജങ് ഡിസംബർ 22നാണ് ഡൽഹി ലെഫ്റ്റൻറ് ഗവർണർ സ്ഥാനം രാജിവെച്ചത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും നജീബ് ജങും തമ്മിൽ രൂക്ഷമായ അഭിപ്രായ ഭിന്നതകൾ നില നിന്നിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
