17000 കോടിയുടെ വായ്പാ തട്ടിപ്പ് കേസിൽ അനിൽ അംബാനി ഇന്ന് ഇ.ഡിക്കു മുന്നിൽ ഹാജരാകും
text_fieldsഅനിൽ അംബാനി
മുംബൈ: 17000 കോടിയുടെ വായ്പാ തട്ടിപ്പ് കേസിൽ റിലയൻസ് കമ്പനി ഉടമ അനിൽ അംബാനി ഇന്ന് ഇഡി ഓഫീസിൽ ഹാജരാകും. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ ആഴ്ചയാണ് റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ്, റിസയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ്, റിലയൻസ് കൊമേഴ്സ്യൽ ഫിനാനൻസ് ലിമിറ്റഡ്, റിലയൻസ് കമ്യൂണിക്കേഷൻ എന്നിവക്ക് ഇ.ഡി സമൻസ് അയച്ചത്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന ആക്ട് പ്രകാരം ഫയൽ ചെയ്ത കേസിൽ ഏകദേശം ഇരുപത് ബാങ്കുകളിൽ നിന്ന് എടുത്ത വായ്പകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ പൊതുമേഖല, സ്വകാര്യ മേഖല ബാങ്കുകളിലെ വായ്പയും ഉൾപ്പെടുന്നു. വായ്പ അനുവദിച്ച് ബാങ്കുകൾക്ക് ഇ.ഡി നോട്ടീസ് അയച്ചിട്ടുണ്ടെന്നാണ് വിവരം.
യെസ് ബാങ്കിൽ നിന്ന് 2017-19 കാലയളവിൽ 3000 കോടിയുടെ അനധികൃത വായ്പ ലഭിച്ചതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. പിന്നീട് നടന്ന അന്വേഷണത്തിൽ റിലയൻസ് കമ്യൂണിക്കേഷൻ ലിമിറ്റഡ് 14000 കോടിയിലധികം രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയതായും കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

