Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപണമില്ല: ജനങ്ങൾ...

പണമില്ല: ജനങ്ങൾ ഗുജറാത്തിൽ ബാങ്കുകൾ ആക്രമിച്ചു

text_fields
bookmark_border
പണമില്ല: ജനങ്ങൾ ഗുജറാത്തിൽ ബാങ്കുകൾ ആക്രമിച്ചു
cancel

അഹമ്മദാബാദ്​: പണം ലഭിക്കാത്തതിനെ തുടർന്ന്​ പ്രക്ഷുബ്​ധരായ ജനങ്ങൾ ബാങ്കുകൾ ആക്രമിച്ചു. ഗുജറാത്തിലെ രണ്ടു ജില്ലകളിലാണ്​ അക്രമം നടന്നത്​. സൗരാഷ്​ട്രയിലെ അംറേലി ജില്ലയിൽ സമാധിയാലയിലെ എസ്​.ബി.​െഎ, ദെനാ ബാങ്ക്​ ശാഖകളാണ്​ ആക്രമിക്കപ്പെട്ടത്​.

സുരേന്ദ്രനഗർ ജില്ലയിൽ എസ്​.ബി.​െഎ ശാഖകളുൾപ്പെ​ടെ ആക്രമിക്കപ്പെട്ടു.  ശനിയാഴ്​ച ഉച്ചമുതൽ അവധിയിലായ ബാങ്കുകൾ പണമില്ലാത്തതിനെ തുടർന്ന്​ തിങ്കളാഴ്​ചയും അടച്ചിട്ടതോടെ ജനങ്ങൾ പ്രകോപിതരാവുകയായിരുന്നു.

കേന്ദ്രഭരണ പ്രദേശമായ ദാദ്ര നഗർ ഹവേലിയിൽ ദേശസാൽകൃത ബാങ്കിലെ മാനേജർ ഉൾപ്പെടെയുള്ള ജീവനക്കാരെ ജനങ്ങൾ തടഞ്ഞുവെക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്​തു. പൊലീസ്​ എത്തിയാണ്​ ഇവരെ ബാങ്കിൽ നിന്നും പുറത്തെത്തിച്ചത്​.

 

Show Full Article
TAGS:bank currecy demonetisation 
News Summary - Angry Cashless People Attack Banks in Gujarat
Next Story