Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅരിശം മൂത്ത് കാമുകി...

അരിശം മൂത്ത് കാമുകി കയറിയത് 80 അടി ഉയരമുള്ള ഹൈ ടെൻഷൻ ടവറിൽ; പിന്നാലെ കാമുകനും

text_fields
bookmark_border
അരിശം മൂത്ത് കാമുകി കയറിയത് 80 അടി ഉയരമുള്ള ഹൈ ടെൻഷൻ ടവറിൽ; പിന്നാലെ കാമുകനും
cancel

റായ്പൂർ: കാമുകനോടുള്ള ദേഷ്യം തീർക്കാൻ കാമുകി കയറിയത് 80 അടി ഉയരമുള്ള ഹൈ ടെൻഷൻ വൈദ്യുതി ടവറിൽ. അനുനയിപ്പിക്കാനായി പിന്നാലെ കാമുകനും കയറിയതോടെ സംഭവം കണ്ട നാട്ടുകാർക്ക് അങ്കലാപ്പിലായി.

ഛത്തീസ്ഗഢിലെ ഗൗരേല പെന്ദ്ര മർവാഹി ജില്ലയിലാണ് സംഭവം. ഫോൺ കോളിനെച്ചൊല്ലി തർക്കിച്ച് അശിരം മൂത്താണ് പ്രായപൂർത്തിയാകാത്ത കാമുകി മുന്നിൽ കണ്ട വൈദ്യുതി ടവറിൽ വലിഞ്ഞ് കയറിയത്. ഇതുകണ്ട് പിന്തിരിപ്പിക്കാനായി കാമുകനും പിന്നാലെ കയറുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

സംഭവം കണ്ട ഗ്രാമീണർ വിവരം പെന്ദ്ര പൊലീസിലും ഇരുവരുടെയും വീട്ടിലും വിവരമറിയിച്ചു. ബന്ധുക്കളും പിന്നാലെ പൊലീസും സ്ഥലത്തെത്തി. ഏറെ നേരെ പൊലീസ് കമിതാക്കളോട് സംസാരിക്കുകയും അനുനയിപ്പിച്ച് ഒരുവിധം താഴെയിറക്കുകയുമായിരുന്നു.

സംഭവത്തിൽ ഉദ്യോഗസ്ഥർ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. എന്നാൽ, ഭാവിയിൽ ഇത്തരം അപകടകരമായ പണി ഒപ്പിക്കരുതെന്ന് ഉപദേശിച്ചാണ് പൊലീസ് ഇവരെ വിട്ടയച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high tension tower
News Summary - Angry at boyfriend girl climbs 80-foot high tension tower
Next Story