അംഗൻവാടി ജീവനക്കാർ പാർലമെന്റ് മാർച്ച് നടത്തി
text_fieldsRepresentational Image
ന്യൂഡൽഹി: ഇന്ത്യൻ നാഷനൽ അംഗൻവാടി എംപ്ലോയീസ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ അംഗൻവാടി ജീവനക്കാർ പാർലമെന്റ് മാർച്ചും ധർണയും സംഘടിപ്പിച്ചു.
അംഗൻവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, നിലവിലുള്ള വേതനത്തിൽ കേന്ദ്ര സർക്കാർ വിഹിതം 10,000 രൂപയായി ഉയർത്തുക, ജീവനക്കാരെ ഇ.എസ്.ഐ സ്കീമിൽ ഉൾപ്പെടുത്തുക, ഗ്രാറ്റ്വിറ്റി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകുക, പെൻഷൻ സ്കീമിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.
സംസ്ഥാന പ്രസിഡന്റ് അജയ് തറയിൽ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. റീസ് പുത്തൻവീട്, നേതാക്കളായ നന്ദിയോട് ജീവകുമാർ, പ്രമീള ദേവി, സി.കെ. വിജയകുമാർ, അന്ന എബ്രഹാം, മണി എസ്. നായർ, ഷീല ഉത്തമൻ, സി.കെ. ഗോമതി, റഫീക്ക് അഹ്മദ് തുടങ്ങിയവർ സംസാരിച്ചു. വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം രാഷ്ട്രപതിക്കും വനിത-ശിശുക്ഷേമ മന്ത്രിക്കും നൽകി.