Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാടക നൽകാത്തതിനാൽ ഉടമ വീട്ടിൽ ഇടിച്ചു കയറി, കണ്ടത് സ്ത്രീയുടെ മൃതദേഹാവശിഷ്ടങ്ങൾ; ഒരു വർഷം പഴക്കമുണ്ടെന്ന് പൊലീസ്

text_fields
bookmark_border
Murder
cancel

ഹൈദരാബാദ്: ആ​ന്ധ്ര പ്രശേദിലെ വിശാഖപ്പട്ടണത്ത് വാടക വീട്ടനുള്ളിൽ ഡ്രമ്മിനുള്ളിൽ സൂക്ഷിച്ച നിലയിൽ സ്ത്രീയുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. പൂട്ടിക്കിടക്കുന്ന വീടാണിത്. ഒരു വർഷമെങ്കിലും പഴക്കമുള്ളവയാണ് മൃതദേഹാവശിഷ്ടമെന്ന് പൊലീസ് സംശയിക്കുന്നു.

വാടകക്കാരൻ വാടക നൽകാത്തതിനെ തുടർന്ന് വീട്ടുടമ വീടിന്റെ വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴാണ് ഡ്രമ്മിനുള്ളിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.

വിശാഖപ്പട്ടണത്തിലെ മധുരവാഡയിലാണ് സംഭവം. വാടക നൽകാത്ത വീട് പൊളിച്ച് അകത്തു കയറി വാടകക്കാരു​ടെ സാധന സാമഗ്രികൾ ഒഴിവാക്കുന്നതിനിടെയാണ് ഡ്രമ്മിനുള്ളിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. 2021 ജൂണിൽ വാടകക്കാർ വീടൊഴിഞ്ഞിരുന്നു. ഭാര്യ ഗർഭിണിയാണെന്ന് പറഞ്ഞായിരുന്നു വീടൊഴിഞ്ഞതെന്ന് ഉടമ പറഞ്ഞു. എന്നാൽ വാടക കുടിശ്ശിക നൽകിയിരുന്നില്ല. ഇയാൾ പി​ന്നീടൊരിക്കൽ പിൻവാതിലിലൂടെ വീട്ടിൽ കയറിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഒരു വർഷത്തോളം കാത്തിരുന്ന ശേഷം ഉടമ വീടിനുള്ളിൽ കയറി വാടകക്കാരന്റെ സാധനങ്ങൾ ഒഴിവാക്കാനുള്ള പരി​ശ്രമത്തിലായിരുന്നു. അതിനിടെയാണ് ഡ്രമ്മിനുള്ളിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതെന്ന് വിശാഖപ്പട്ടണം സിറ്റി പൊലീസ് കമീഷണർ ശ്രീകാന്ത് പറഞ്ഞു.

ഒരു വർഷം മുമ്പ് ​വെട്ടിമുറിച്ച സ്ത്രീയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വാടകക്കാരന്റെ ഭാര്യയുടെതാകാം മൃതദേഹമെന്നാണ് സംശയിക്കുന്ന​തെന്ന് പൊലീസ് പറഞ്ഞു. വീട്ടുടമയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Andhra Woman's Body Parts Found In A Drum, Cops Suspect Over A Year Old
Next Story