ആന്ധ്ര, തെലങ്കാന വിദ്യാർഥികളെ പാക് അതിർത്തി മേഖലയിൽനിന്ന് ഒഴിപ്പിച്ചു
text_fieldsന്യൂഡൽഹി: ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽനിന്നുള്ള 476 വിദ്യാർഥികളെയും താമസക്കാരെയും പാകിസ്താനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽനിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചു. ഇവരെ ഡൽഹിയിലെത്തിച്ച് ആന്ധ്രാപ്രദേശ് ഭവൻ, തെലങ്കാന ഭവൻ എന്നിവിടങ്ങളിലാണ് താമസിപ്പിച്ചത്.
സൗജന്യ ഭക്ഷണം, ചികിത്സ, ഗതാഗത സൗകര്യങ്ങൾ എന്നിവ നൽകുന്നതായും അധികൃതർ വ്യക്തമാക്കി. ചിലർ ഇതിനകം നാട്ടിലേക്ക് പോയി. ബാക്കിയുള്ളവർ അടുത്ത ദിവസം തിരിക്കും. ശ്രീനഗർ എൻ.ഐ.ടി, ഷേറെ കശ്മീർ സർവകലാശാല, പഞ്ചാബിനെ ലൗലി പ്രഫഷനൽ സർവകലാശാല തുടങ്ങിയ സ്ഥാപനങ്ങളിലെ വിദ്യാർഥികളെയും ജീവനക്കാരെയും ജമ്മു-കശ്മീരിൽ ജോലി ചെയ്യുന്നവരെയുമാണ് ഇന്ത്യ-പാക് സംഘർഷ സാഹചര്യത്തിൽ ഒഴിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

