വിദ്യാർഥിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: അധ്യാപകനെ നാട്ടുകാർ മർദിച്ച് നഗ്നനാക്കി നടത്തി
text_fieldsഹൈദരാബാദ്: വിദ്യാർഥിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അധ്യാപകനെ നാട്ടുകാർ മർദിച്ച് അവശനാക്കി നഗ്നനാക്കി നടത്തിച്ചു. ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ എളൂരുവിലാണ് സംഭവം. ഇംഗ്ലീഷ് അധ്യാപകനായ രാംബാബു രണ്ടു വർഷത്തോളമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി ഗർഭിണിയായത് അറിഞ്ഞതോടെ ഇയാൾ ഗർഭഛിദ്രത്തിനുള്ള മരുന്ന് നൽകി. തുടർന്ന് അമിത രക്തസ്രാവമുണ്ടാവുകയും പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
അധ്യാപകൻ ഭീഷണിപ്പെടുത്തി നിരന്തരം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പെൺകുട്ടി വീട്ടുകാരെ അറിയിച്ചു. വിവരം പുറത്തറിഞ്ഞതോടെ കുടുംബാംഗങ്ങൾ രാംബാബുവിനെ പിടികൂടി മർദിക്കുകയും നഗ്നനാക്കി റോഡിലൂടെ നടത്തിച്ച് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രാംബാബുവിനെതിരെ കേെസടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
