You are here

ആ​ന്ധ്രാ ടി.ഡി.പി എം.എൽ.എയുടെ വീട്ടിലും ഒാഫീസിലും ആദായ നികുതി റെയ്​ഡ്​

10:29 AM
12/10/2018
remesh

ഹൈദരാബാദ്​: ​ആ​ന്ധ്രയിൽ തെലങ്കു ദേശം പാർട്ടി എം.എൽ.എ സി.എം രമേശി​​െൻറ ഒാഫീസുകളിലും വസതിയിലും ആദായനികുതി റെയ്​ഡ്​. ഹൈദരാബാദിലെയും കടപ്പയിലെയും ഒാഫീസുകളിലാണ്​ പരിശോധന നടത്തുന്നത്​. 

രമേശി​​െൻറ ബന്ധുക്കൾ നടത്തി വരുന്ന കമ്പനികൾ ഉൾപ്പെടെ അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ ​കേന്ദ്രങ്ങളിലും ഒരേ സമയം റെയ്​ഡ്​ നടക്കുകയാണ്​. നൂറോളം ഉദ്യോഗസ്ഥരാണ്​ റെയ്​ഡ്​ നടത്തുന്നത്​. എം.എൽ.എയുടെ ബന്ധു നടത്തിവരുന്ന റിത്വിക്​ ഇൻഡസ്​ട്രീസിന്​ 1000 കോടിയുടെ ആസ്​തിയുണ്ടെന്ന്​ ആദായനികുതി വകുപ്പ്​ കണ്ടെത്തിയിരുന്നു. 

ആന്ധ്രയിൽ കഴിഞ്ഞ രണ്ടാഴ്ചയായി​​ ടി.ഡി.പി നേതാക്കളുടെ ഒാഫീസിലും വസതികളിലും ആദായനികുതി വകുപ്പ്​  പരിശോധന​ നടത്തികൊണ്ടിരിക്കയാണ്​.
 

Loading...
COMMENTS