22കാരിയെ മുതിർന്ന വിദ്യാർഥികൾ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി
text_fieldsആന്ധ്ര പ്രദേശ്: എഞ്ചിനീയറിങ് വിദ്യാർഥിനിയെ മുതിർന്ന വിദ്യാർഥികൾ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയതായി പരാതി. 22 കാരിയായ പെൺകുട്ടിയാണ് പരാതിയുമായി രംഗത്തെത്തിയത്. മുതിർന്ന വിദ്യർഥികൾ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചുവെന്നുമാണ് പരാതി. ദൃശ്യങ്ങൾ ലഭിച്ച മറ്റൊരു കുട്ടി 10 ലക്ഷം രൂപ ആവശ്യപ്പെടുകയും ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്തെന്നും പരാതിലുണ്ട്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് സംഭവം. രണ്ട് മുതിർന്ന വിദ്യാർഥികൾ ജൻമദിനാഘോഷത്തിന് കൂട്ടിക്കൊണ്ടു പോവുകയും അവിടെ നിന്ന് മദ്യം കഴിപ്പിച്ചശേഷം ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇൗ ദൃശ്യങ്ങൾ പകർത്തി അത് കാണിച്ച് ഭീഷണിപ്പെടുത്തുകയും പീഡനം തുടരുകയുമായിരുന്നെന്ന് െപൺകുട്ടി പറയുന്നു.
സംഭവത്തെ തുടർന്ന് പെൺകുട്ടി കൃഷ്ണ ജില്ലയിലെ കോളജ് അധികൃതരെ സമീപിച്ചെങ്കിലും അവർ പൊലീസിനെ അറിയിച്ചില്ല. പകരം യുവാക്കളോട് ദൃശ്യങ്ങൾ നശിപ്പിക്കണമെന്നും പെൺകുട്ടിയോട് മാപ്പു പറയണമെന്നും നിർദേശിക്കുകയായിരുന്നെന്നും പരാതിയിലുണ്ട്. പെൺകുട്ടിയുടെ പരാതിയിൽ യുവാക്കൾക്കെതിരെ കൂട്ട ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തുന്നതിനായി ദൃശ്യങ്ങൾ പകർത്തിയതിനും പൊലീസ് കേസെടുത്തു.
എന്നാൽ തങ്ങൾ വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പൊലീസിൽ അറിയിക്കാതിരുന്നത് പെൺകുട്ടിയെ സമൂഹമധ്യത്തിൽ വെളിപ്പെടുത്താതിരിക്കുന്നതിനും പ്രതികളായ വിദ്യാർഥികളുടെ ഭാവിയെ കരുതിയും ആണെന്ന് കോളജ് അധികൃതർ വിശദീകരിക്കുന്നു.
എന്നാൽ പ്രതികളായ വംശി, ശിവ റെഡ്ഢി എന്നിവർ ഇൗ ദൃശ്യങ്ങൾ മറ്റ് വിദ്യാർഥികൾക്കും സുഹൃത്തുക്കൾക്കും കൈമാറി. തുടർന്ന് രണ്ടു മാസം മുമ്പ് പ്രവീൺ എന്ന മറ്റൊരു വിദ്യാർഥി ഇൗ ദൃശ്യങ്ങൾ കാണിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. ൈലംഗിക ബന്ധത്തിന് സമ്മതിക്കുകയും 10 ലക്ഷം രൂപ നൽകുകയും വേണമെന്നായിരുന്നു യുവാവിെൻറ ആവശ്യം. ഇതോടെയാണ് പെൺകുട്ടി പൊലീസിനെ സമീപിച്ചത്. പ്രവീണിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു രണ്ടുപേരെ ഇതുവരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
