ജഗന് കേന്ദ്രത്തിന്റെ ഇരുട്ടടി; ആന്ധ്രക്ക് പ്രത്യേക പദവിയില്ല
text_fieldsഹൈദരാബാദ്: ഒരുമാസം പ്രായമുള്ള ആന്ധ്രപ്രദേശിലെ വൈ.എസ്. ജഗൻമോഹൻ റെഡ്ഡി സർക്കാ റിന് കനത്ത ആഘാതമായി, സംസ്ഥാനത്തിന് പ്രത്യേക പദവി അനുവദിക്കേണ്ടെന്ന് കേന്ദ്രതീ രുമാനം. പ്രത്യേക പദവിക്കായുള്ള നിബന്ധനകളുമായി ഒത്തുപോകുന്നില്ല, മറ്റു നിരവധി സംസ്ഥാനങ്ങളും ഇൗ ആവശ്യം ഉന്നയിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് കേന്ദ്രം പറയുന്നത്.
ഇൗ വിഷയത്തിലെ നിലപാട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ ആവർത്തിച്ചത് വൈ.എസ്.ആർ കോൺഗ്രസിന് ആഘാതമായി. മോദി സർക്കാർ ചന്ദ്രബാബു നായിഡുവിനോട് സ്വീകരിച്ചതിൽനിന്നും വ്യത്യസ്തമായ സമീപനം തങ്ങളോടുണ്ടാകും എന്നായിരുന്നു അവരുടെ പ്രതീക്ഷ. ആന്ധ്രക്കു പുറമെ, ഒഡിഷ, ഝാർഖണ്ഡ്, രാജസ്ഥാൻ, തെലങ്കാന, ഛത്തിസ്ഗഢ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളും പ്രത്യേക പദവി അഭ്യർഥിച്ചിട്ടുണ്ടെന്ന് നിർമല സീതാരാമൻ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഒരു സംസ്ഥാനത്തിനും പ്രത്യേക പദവി നൽകാൻ ആലോചനയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ആന്ധ്രക്ക് പ്രത്യേക പദവി നേടിയെടുക്കാനാകാതിരുന്നത് തെലുഗുദേശം പാർട്ടിയുടെയും ചന്ദ്രബാബു നായിഡുവിേൻറയും കഴിവുകേടാെണന്ന് ആരോപിച്ചാണ് ജഗൻ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് നേരിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
