പി.പി.ഇ കിറ്റിന് ക്ഷാമം; പരാതിപ്പെട്ട ഡോക്ടർക്ക് പൊലീസ് മർദനം; തെരുവിലൂടെ വലിച്ചിഴച്ചു
text_fieldsവിശാഖപട്ടണം: കോവിഡ് പശ്ചാത്തലത്തിൽ ഡോക്ടർമാർക്ക് മതിയായ പി.പി.ഇ കിറ്റ് ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ച ഡോക്ടർക്ക് തെരുവിൽ പൊലീസിെൻറ മർദനം. ആന്ധ്രയിലെ വിശാഖപട്ടണത്ത് ശനിയാഴ്ചയാണ് സംഭവം. നരസിപട്ടണം സർക്കാർ ആശുപത്രിയിലെ അനസ്തേഷ്യോളജിസ്റ്റായ ഡോ. സുധാകറിനെ ഷർട്ട് ഊരിയ ശേഷം റോഡിൽ മുട്ടുകുത്തിച്ചു നിർത്തി പൊലീസ് കൈകൾ പിന്നിലേക്ക് കൂട്ടിക്കെട്ടിയതായി ഹിന്ദുസ്ഥാൻ ടൈംസ് വാർത്തയിൽ പറയുന്നു.
സ്റ്റേഷനിലേക്ക് കൊണ്ടുപോവുന്നതിനു മുമ്പ് കൈകൾ ബന്ധിച്ച ഡോക്ടറെ ഓട്ടോറിക്ഷയിലേക്ക് തൂക്കിയെടുത്ത് ഇടുന്നതിെൻറയും ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. േഡാക്ടർമാർക്ക് മതിയായ പി.പി.ഇ കിറ്റും എൻ 95 മാസ്കും സർക്കാർ ലഭ്യമാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയതിെൻറ പേരിൽ സുധാകറിനെ ഈ മാസം ആദ്യം സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തെ അപലപിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. സർക്കാറിെൻറ കഴിവുകേട് ചൂണ്ടിക്കാട്ടിയ ദലിത് ഡോക്ടറെ മനുഷ്യത്വ വിരുദ്ധമായി നേരിടുകയാണെന്ന് തെലുഗുദേശം പാർട്ടി നേതാവ് വാർല രാമയ്യ പ്രതികരിച്ചു.

എന്നാൽ, സംസ്ഥാന സർക്കാറിനെതിരെ വ്യാജമായ ആരോപണങ്ങൾ ഉയർത്തി ശല്യപ്പെടുത്തുന്നുവെന്നാണ് പൊലീസ് ഡോക്ടർക്കെതിരെ ഉന്നയിക്കുന്ന വാദം. ഡോക്ടർ മദ്യപിച്ചിരുന്നുവെന്നും പൊലീസിനോട് മോശമായി പെരുമാറിയെന്നുമാണ് വിശാഖപട്ടണം പൊലീസ് കമീഷണർ ആർ.കെ. മീണ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
