കുട്ടികളിൽ സാമൂഹിക മാധ്യമ ഉപയോഗം നിയന്ത്രിക്കാൻ ആന്ധ്ര
text_fieldsഅമരാവതി: 16 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സാമൂഹിക മാധ്യമ ഉപയോഗം നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യുന്നതിനെക്കുറിച്ച് ആന്ധ്രപ്രദേശ് സർക്കാർ ആലോചിക്കുന്നു. ഓൺലൈൻ പ്ലാറ്റ്ഫോമുകളുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളുണ്ടാക്കുന്നതിന് രൂപവത്കരിച്ച മന്ത്രിതല സമിതിയുടെ പ്രധാന പരിഗണനാ വിഷയം ഇതാണെന്ന് ആഭ്യന്തരമന്ത്രി വംഗലപുടി അനിത പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിൽ രൂപവത്കരിച്ച കമ്മിറ്റി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.
വിവിധ സംസ്ഥാനങ്ങളും രാജ്യങ്ങളും കുട്ടികളുടെ ഓൺലൈൻ ഉപയോഗം സംബന്ധിച്ച് രൂപവത്കരിച്ച മാനദണ്ഡങ്ങൾ സമിതി പരിശോധിക്കും.
ആസ്ട്രേലിയ അടുത്തിടെ 16 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സാമൂഹിക മാധ്യമ ഉപയോഗം വിലക്കി നിയമം പാസാക്കിയിരുന്നു. ഇതും സമിതി പഠിക്കും. നിയന്ത്രണമായാലും നിരോധനമായാലും സാമൂഹിക മാധ്യമ ദുരുപയോഗം തടയുക എന്നതാണ് മുഖ്യ ദൗത്യമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

