Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തീർഥാടന സംഘം സഞ്ചരിച്ച മിനിവാന്‍ മറിഞ്ഞ് ഏഴ് പേർ മരിച്ചു

text_fields
bookmark_border
ശ്രീശൈലത്തിലേക്ക് തീർത്ഥാടനത്തിന് പോയി മടങ്ങുകയായിരുന്ന 38 പേരാണ് വാനിൽ ഉണ്ടായിരുന്നത്
തീർഥാടന സംഘം സഞ്ചരിച്ച മിനിവാന്‍ മറിഞ്ഞ് ഏഴ് പേർ മരിച്ചു
cancel
Listen to this Article

അമരാവതി: ആന്ധ്രാപ്രദേശിലെ പലനാട് ജില്ലയിൽ തീർഥാടന സംഘം സഞ്ചരിച്ച മിനിവാന്‍ മറിഞ്ഞ് ഏഴ് പേർ മരിച്ചു. അപകടത്തിൽ പതിനൊന്ന് പേർക്ക് പരിക്കേറ്റു. ആറു പേർ സംഭവസ്ഥലത്തുവെച്ചും ഒരാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ശ്രീശൈലത്തിലേക്ക് തീർത്ഥാടനത്തിന് പോയി മടങ്ങുകയായിരുന്ന 38 പേരാണ് വാനിൽ ഉണ്ടായിരുന്നത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചിലരെ മെച്ചപ്പെട്ട ചികിത്സക്കായി ഗുണ്ടൂരിലെ സർക്കാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു. അപകടത്തിന്‍റെ കാരണം അന്വേഷിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

അപകടത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായി തെലുങ്കുദേശം പാർട്ടി അധ്യക്ഷൻ എൻ ചന്ദ്രബാബു നായിഡു പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ സഹായം നൽകണമെന്നും പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Andhra Pradesh: Seven killed, 11 injured in road accident in Palnadu district
Next Story