Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആന്ധ്രപ്രദേശിലെ സ്കൂളിൽ ഉന്നതജാതിക്കാർക്ക് പുതിയ കെട്ടിടം, താഴ്ന്ന ജാതിക്കാർ പഴയ കെട്ടിടത്തിൽ

text_fields
bookmark_border
26 വിദ്യാർഥികളാണ് കടുത്ത വിവേചനം നേരിടുന്നത്
ആന്ധ്രപ്രദേശിലെ സ്കൂളിൽ ഉന്നതജാതിക്കാർക്ക് പുതിയ കെട്ടിടം, താഴ്ന്ന ജാതിക്കാർ പഴയ കെട്ടിടത്തിൽ
cancel

ഗോദാവരി: ആന്ധ്രപ്രദേശിലെ ഗോദാവരി ജില്ലയിൽ സ്കൂളിലെ പുതിയ കെട്ടിടത്തിൽ പ്രവേശനം ഉന്നതജാതിക്കാരായ വിദ്യാർഥികൾക്കു മാത്രം. കൂടുതൽ സൗകര്യങ്ങളുള്ള പുതിയ കെട്ടിടത്തിലേക്ക് താഴ്ന്ന ജാതിക്കാരായ വിദ്യാർഥികളെ പ്രവേശിക്കാൻ അനുവദിക്കുന്നില്ല. സ്കൂൾ അധികൃതരുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.

ബ്രഹ്മപുരി ഗ്രാമത്തിലെ ഒരു സർക്കാർ പ്രൈമറി സ്‌കൂളിൽനിന്നാണ് ജാതിയുടെ അടിസ്ഥാനത്തിൽ രണ്ടു കെട്ടിടങ്ങളിൽ പഠനം നടക്കുന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവരുന്നത്. മണ്ഡൽ എജുക്കേഷൻ വകുപ്പ് ഉന്നതജാതിക്കാരായ വിദ്യാർഥികൾക്ക് കൂടുതൽ സൗകര്യങ്ങളുള്ള പുതിയ കെട്ടിടത്തിൽ പഠന സൗകര്യമൊരുക്കി നൽകിയതായും തങ്ങളുടെ മക്കളെ ഇവിടേക്ക് പ്രവേശിപ്പിക്കുന്നില്ലെന്നും ഒരുവിഭാഗം രക്ഷിതാക്കൾ കുറ്റപ്പെടുത്തി.

ഇവരുടെ മക്കൾ പഴയ കെട്ടിടത്തിൽ ഇരിക്കാൻ നിർബന്ധിതരാവുകയാണ്. സ്കൂളിൽ 52 വിദ്യാർഥികളാണുള്ളത്. സ്കൂൾ നവീകരണത്തിനും പുതിയ കെട്ടിട നിർമാണത്തിനുമായി സർക്കാർ ഒമ്പതു ലക്ഷം രൂപ അനുവദിച്ചിരുന്നു. ആധുനിക സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടം ഒരുക്കിയത്. പ്രവൃത്തി പൂർത്തിയായതോടെ ഉന്നതജാതി വിദ്യാർഥികളെ ഈ കെട്ടിടത്തിലേക്ക് മാറ്റി. താഴ്ന്ന ജാതിക്കാരായ 26 വിദ്യാർഥികളാണ് കടുത്ത വിവേചനം നേരിടുന്നത്. സംഭവത്തിൽ രക്ഷിതാക്കൾ ജില്ല കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Andhra Pradesh school denies lower caste students entry into new building, faces flak
Next Story