
ഓപറേഷൻ പരിവർത്തന; ആന്ധ്ര പൊലീസ് നശിപ്പിച്ചത് 5964.85 ഏക്കർ കഞ്ചാവ് തോട്ടം
text_fieldsഅമരാവതി: ആന്ധ്രപ്രദേശിൽ ഒാപറേഷൻ പരിവർത്തനയുടെ ഭാഗമായി നടത്തിയ തെരച്ചിൽ കണ്ടെത്തി നശിപ്പിച്ചത് 5964.85 ഏക്കർ കഞ്ചാവ് തോട്ടം. 29,82,425 കഞ്ചാവ് ചെടികളാണ് ആന്ധ്ര പൊലീസ് ഇതുവരെ നശിപ്പിച്ചത്. ഏകദേശം 1491.2 കോടി രൂപവരും ഇതിനെന്നും ആന്ധ്ര പൊലീസ് അറിയിച്ചു.
ആന്ധ്രയുടെ വിവിധ ഭാഗങ്ങളിലായിരുന്നു പൊലീസിന്‍റെ പരിശോധന. സാങ്കേതിക വിദ്യയുയും എൻഫോഴ്സ്മെന്റ് -ഇന്‍റലിജൻസ് എന്നിവയും ഒരുമിച്ച് ചേർത്ത് സംസ്ഥാനത്തുടനീളം കഞ്ചാവ് കൃഷിയും കടത്തും നിയന്ത്രണ വിധേയമാണെന്ന് ഉറപ്പാക്കാൻ പൊലീസ് കർമപദ്ധതി തയാറാക്കിയിരുന്നു.
ഒക്ടോബർ 31 മുതലാണ് ആന്ധ്ര പൊലീസ് ഓപറേഷൻ പരിവർത്തന ആരംഭിച്ചത്. കഞ്ചാവിന്‍റെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്നതിന് പുറമെ ആളുകളെ ബോധവത്കരിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
