Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപലായനത്തിനിടെ...

പലായനത്തിനിടെ അന്തർസംസ്​ഥാന തൊഴിലാളിയുടെ 10 മാസം പ്രായമായ കുഞ്ഞ്​ മരിച്ചു

text_fields
bookmark_border
പലായനത്തിനിടെ അന്തർസംസ്​ഥാന തൊഴിലാളിയുടെ 10 മാസം പ്രായമായ കുഞ്ഞ്​ മരിച്ചു
cancel

ഹൈദരാബാദ്​: ലോക്​ഡൗൺ മൂലം പ്രയാസത്തിലായതിനെത്തുടർന്ന്​ വീട്ടിലേക്ക്​ മടങ്ങവേ ബൈക്ക്​ അപകടത്തിൽ അന്തർ സംസ്​ഥാന തൊഴിലാളിയുടെ 10 മാസം പ്രായമായ പെൺകുഞ്ഞ്​ മരിച്ചു. തെലങ്കാനയിലെ യദാദ്രി ഭോൻഗിർ ജില്ലയിൽ വ്യാഴാഴ്​ച രാത്രിയാണ്​ സംഭവം. ഹൈദരാബാദ്​ -വിജയവാഡ​ ദേശീയപാതയിൽ ബോറോലഗുഡേം ഗ്രാമത്തിൽ വെച്ചായിരുന്ന അപകടം​. 

ആന്ധ്രയിലെ വെസ്​റ്റ്​ ഗോദാവരി ജില്ലയിലെ മെറ്റ്​ലവരിതോട്ട ഗ്രാമവാസിയായ കദളി പെഡ്ഡി രാജുവും ഭാര്യ ലക്ഷ്​മിയും ജോലി തേടിയാണ്​ മാസങ്ങൾക്ക്​ മുമ്പ്​ ഹൈദരാബാദിലേക്ക്​ കുടിയേറിയത്​. നഗരത്തിൽ ദിവസക്കൂലിക്ക്​ ജോലി ചെയ്​ത്​ വരികയായിരുന്നു. ലോക്​ഡൗൺ മൂലം പണിയില്ലാതെ പട്ടിണിയിലായതോടെ ഭാര്യയെയും കുഞ്ഞിനയും കൂട്ടി സ്വന്തം നാട്ടി​ലേക്ക്​ പുറപ്പെട്ടതായിരുന്ന രാജു. 

അർധരാത്രിയോടടുക്കുന്ന സമയത്ത്​ രാജുവിന്​ ബൈക്കി​​െൻറ നിയന്ത്രണം നഷ്​മാകുകയും വണ്ടി ഡിവൈഡറിൽ ചെന്നിടിക്കുകയുമായിരുന്നു. പെൺകുഞ്ഞ്​ സംഭവ സ്​ഥലത്ത്​ വെച്ചുതന്നെ​ മരിച്ചു. രാജുവിനും ലക്ഷ്​മിക്കും സാരമായി പരിക്കേറ്റതായും ചൗട്ടുപ്പാൽ ഇൻസ്​പെക്​ടർ പി. വെങ്കിടേശ്വരലു പറഞ്ഞു. അപകടം ശ്രദ്ധയിൽപെട്ട ഗ്രാമവാസികളാണ്​ മുവരെയും ആശുപത്രിയിലെത്തിച്ചത്​. പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​ത്​ അന്വേഷണമാരംഭിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hyderabadcovidlockdownmigrant workerMigrant worker death
News Summary - andhra pradesh Migrant couple’s 10 month old child killed as they travel back home on bike- india
Next Story