Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആന്ധ്രാപ്ര​േദശ്​...

ആന്ധ്രാപ്ര​േദശ്​ ഗവർണറുടെ കോവിഡ്​ പരിശോധനാഫലം നെഗറ്റീവ്​

text_fields
bookmark_border
ആന്ധ്രാപ്ര​േദശ്​ ഗവർണറുടെ കോവിഡ്​ പരിശോധനാഫലം നെഗറ്റീവ്​
cancel

ഹൈദരാബാദ്​: ആന്ധ്രാപ്രദേശ് ഗവർണർ ബിശ്വഭൂഷൺ ഹരിചന്ദ​ൻെറ പരിശോധനാ ഫലം കോവിഡ്​ നെഗറ്റീവ്​. ​രാജ്​ഭവനിലെ നാല് ​ ജീവനക്കാർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതിനെ തുടർന്ന്​ ഗവർണറെ നിരീക്ഷണത്തിലാക്കുകയും സാമ്പിളുകൾ പരിശോധിക്കുകയുമായിരുന്നു.

ഞായറാഴ്​ചയാണ്​ ഗവർണറുടെ ചീഫ്​ സെക്യൂരിറ്റി ഓഫീസർ ഉൾപ്പെടെയുള്ളവർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചത്​. സെക്യൂരിറ്റി ഉദ്യോഗസ്ഥനെ കൂടാതെ നഴ്​സ്​, പാചകക്കാരൻ, വീട്ടുജോലിക്കാരൻ എന്നിവരും കോവിഡ്​ പോസിറ്റീവായിരുന്നു​. ഹൈദരാബാദിലേക്ക്​ യാത്ര ചെയ്​ത സെക്യൂരിറ്റി ഗാർഡിൽ നിന്നാണ്​ മറ്റ്​ ജീവനക്കാർക്കും കോവിഡ്​ പകർന്നതെന്നാണ്​ സൂചന. ഇവരെ കൃഷ്​ണ ജില്ലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​.

ആന്ധ്രാപ്രദേശിൽ 1,259 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചിട്ടുള്ളത്​. 31 പേർ മരിക്കുകയും ചെയ്​തു.

Show Full Article
TAGS:COVID-19 andhra pradesh governor india news 
Next Story