Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹൈദരാബാദിൽ ...

ഹൈദരാബാദിൽ മന്ത്രിയുടെ മകൻ വാഹനാപകടത്തിൽ മരിച്ചു

text_fields
bookmark_border
ഹൈദരാബാദിൽ  മന്ത്രിയുടെ മകൻ വാഹനാപകടത്തിൽ മരിച്ചു
cancel

ഹൈദരാബാദ്​: ആന്ധ്ര​ നഗരസഭാകാര്യ മന്ത്രി പി. നാരായണയുടെ മകൻ നിഷിദ്​​ നാരായണ(22) വാഹനാപകടത്തിൽ മരിച്ചു. ബുധനാഴ്​ച പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം.

ഹൈദരാബാദ് ജൂബിലി ഹിൽസിസ്​ സമീപമാണ്​ അപകടമുണ്ടായത്​​. നിഷിദി​​​​െൻറ സുഹൃത്ത്​ രാജാ രവി വർമ(23)യും  മരിച്ചു.  ഇവർ സഞ്ചരിച്ചിരുന്ന മെഴ്​സിഡസ്​ ബെൻസ്​ എസ്​.യു.വി മെട്രോ തൂണിൽ ഇടിച്ചാണ്​ അപകടമുണ്ടായത്​. ഗുരുതര പരിക്കേറ്റ നിഷിദിനെയും സുഹൃത്തിനെയും അപ്പോളോ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വാഹനത്തിൽ എയർ ബാഗ്​ ഉൾപ്പെടെയുള്ള സുരക്ഷാ സൗകര്യങ്ങൾ ഉണ്ടായിരുന്നിട്ടും അപകടത്തിൽ ഇരുവർക്കും ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. അമിത വേഗതയിൽ കാർ ഒാടിച്ചതാകാം അപകടകാരണമെന്ന്​ പൊലീസ്​ പറഞ്ഞു.

അടുത്തിടെയാണ്​ മന്ത്രി പി. നാരായണയുടെ കുടുംബത്തി​​​​െൻറ പേരിലുള്ള നാരായണ ഗ്രൂപ്പ്​ ഒാഫ്​ ഇൻസ്​റ്റിറ്റ്യൂഷൻസി​​​​െൻറ ഡയറക്​ടറായി നിഷിദിനെ നിയമിച്ചത്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road accidentandhrapeadeshP Narayana
News Summary - Andhra Minister's Son, Friend Killed After Mercedes Rams Metro Pillar
Next Story