ആന്ധ്ര െഎ.എ.എസ് ഉദ്യോഗസ്ഥരുടെ ഒരു ദിവസത്തെ ശമ്പളം കേരളത്തിന്
text_fieldsഅമരാവതി: ആന്ധ്രപ്രദേശിലെ െഎ.എ.എസ് ഉദ്യോഗസ്ഥർ തങ്ങളുടെ ഒരു ദിവസത്തെ ശമ്പളം കേരളത്തിലെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നു. ആന്ധ്ര െഎ.എ.എസ് അസോസിയേഷനാണ് അംഗങ്ങളുെട ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചത്.
സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന കേരള ജനതക്കൊപ്പം നിൽക്കുന്നുവെന്ന് അറിയിച്ചു കൊണ്ടാണ് സംഘടന തീരുമാനം പ്രഖ്യാപിച്ചത്. രക്ഷാപ്രവർത്തനത്തിന് അഹോരാത്രം മുന്നിട്ടിറങ്ങിയവർക്കും സംഘടന പിന്തുണ പ്രഖ്യാപിച്ചു.
മഴ മാറിനിന്ന ഞായറാഴ്ച കേരളത്തിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ചു. 10 ജില്ലകളിൽ ഒാറഞ്ച് അലർട്ടും രണ്ടു ജില്ലകളില യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കർണാടക സ്റേററ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ എറണാകുളം, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലേക്ക് സർവീസ് പുനഃരാരംഭിച്ചു. ആദ്യ യാത്ര ഇന്ന് വൈകിട്ട് നാലിന് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് നടത്തും. എന്നാൽ കാസർഗോഡിലേക്കുള്ള യാത്ര തുടങ്ങിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
