മോദിയുടെ പിറന്നാളിന് 68 പൈസയുടെ െചക്കയച്ച് കർഷക പ്രതിഷേധം
text_fieldsഹൈദരാബാദ്: ഞായറാഴ്ച 68ാം പിറന്നാൾ ആഘോഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ൈഹദരാബാദിൽ നിന്ന് പ്രതിഷേധത്തിെൻറ പിന്നാളാശംസ.
68 പൈസയുടെ ചെക്ക് അയച്ചാണ് ആന്ധ്രാപ്രദേശിലെ റായലസീമയില്‍ നിന്ന് കർഷകർ പ്രതിഷേധം അറിയിച്ചത്.
പ്രദേശത്തെ കര്‍ഷകരുടെ പിന്നാക്കാവസ്ഥ പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തുന്നതിനാണ് റായലസീമ സഗുനീതി സാധന സമിതി( ആര്‍.എസ്.എസ്.എസ്) എന്ന സംഘടന 68 പൈസയുടെ ചെക്ക് പ്രധാനമന്ത്രിക്ക് പിറന്നാള്‍ ദിനത്തിൽ അയച്ചുകൊടുത്തത്.
റായലസീമയിലെ കര്‍ഷകര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ആര്‍.എസ്.എസ്.എസ്. 68 പൈസയുടെ നാനൂറ് ചെക്കുകളാണ് പ്രധാനമന്ത്രിക്ക് ഇവര്‍ അയച്ചത്. രാജ്യത്തെ തന്നെ ഏറ്റവും പിന്നാക്കാവസ്ഥയിലുള്ള പ്രദേശമാണ് റായലസീമയെന്ന് ആര്‍.എസ്.എസ്.എസ് കൺവീനർ യെർവ രാമചന്ദ്ര റെഡ്ഢി പറഞ്ഞു.
കൃഷ്ണ, പെന്ന നദികള്‍ ഒഴുകുന്നുെണ്ടങ്കിലും കടുത്ത ജലക്ഷാമമാണ് കുര്‍ണൂല്‍, അനന്തപുര്‍, ചിറ്റൂര്‍, കാപാഡ ജില്ലകള്‍ നേരിടുന്നത്. കർഷകർക്ക് സ്വാധീനമില്ലാത്തതിനാൽ രാഷ്ട്രീയക്കാർക്ക് കർഷക പ്രശ്നങ്ങളിൽ താത്പര്യമിെല്ലന്ന് രാമചന്ദ്ര റെഡ്ഢി ആരോപിക്കുന്നു. സംസ്ഥാനത്തെ മുഖ്യമന്ത്രി ചരന്ദബാബു നായിഡേുവും പ്രതിപക്ഷ നേതാവ് ജഗൻമോഹൻ റെഡ്ഢിയും റായലസീമയിൽ നിന്നായിട്ടും അവര്‍ പ്രദേശത്തിശല പ്രശ്നങ്ങൾക്ക് ശ്രദ്ധ നൽകുന്നിെല്ലന്നും വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
