ജഗൻമോഹൻ റെഡ്ഡിക്കെതിരായ ആക്രമണം ബി.ജെ.പിയുമൊത്തുള്ള തിരക്കഥ -ചന്ദ്രബാബു നായിഡു
text_fieldsഅമരാവതി: ആന്ധ്രപ്രദേശ് പ്രതിപക്ഷ നേതാവും വൈ.എസ്.ആർ.കോൺഗ്രസ് നേതാവുമായ ജഗൻമോഹൻ റെഡ്ഡിയെ വിശാഖപട്ടണം വിമാനത്താവളത്തിൽ ആക്രമിച്ചത് ബി.ജെ.പിയും വൈ.എസ്.ആർ.കോൺഗ്രസും തയാറാക്കിയ തിരക്കഥ പ്രകാരമാണെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു.
സംസ്ഥാനത്ത് ക്രമസമാധാനനില തകരാറിലാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തിെൻറ ഭാഗമാണിത്. സർക്കാറിനെ പിരിച്ചു വിടുകയാണ് ഉദ്ദേശ്യം. 40 വർഷത്തെ രാഷ്ട്രീയ ജീവിതത്തിനിടക്ക് ഇത്തരം തരംതാണ നാടകം കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജഗൻമോഹൻ റെഡ്ഡിക്കെതിരെയുണ്ടായ ആക്രമണത്തിൽ ഡി.ജി.പിയോട് റിപ്പോർട്ട് തേടിയ ഗവർണർ ഇ.എസ്.എൽ. നരസിംഹെൻറ നടപടിയെയും ചന്ദ്രബാബു നായിഡു വിമർശിച്ചു. താൻ ഒരുപാട് ഗവർണർമാരെ കണ്ടിട്ടുണ്ടെന്നും അദ്ദേഹം ചെയ്തത് തെറ്റാണെന്നും നായിഡു പറഞ്ഞു.
ജഗൻമോഹൻ റെഡ്ഡിയെ കുത്തിയ ഇൗസ്റ്റ് ഗോദാവരി സ്വദേശിയായ ശ്രീനിവാസ റാവു എന്നയാൾ റെഡ്ഡിയുടെ വലിയ ആരാധകനാണെന്നും പ്രശസ്തിക്കു വേണ്ടിയാണ് കൃത്യം ചെയ്തതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
അക്രമിയുടെ ബന്ധുക്കൾ ടി.ഡി.പി പശ്ചാത്തലമുള്ളവരാണെന്നും പാർട്ടിക്കെതിരെ അന്വേഷണം േവണമെന്നും ൈവ.എസ്.ആർ. കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. വ്യാഴാഴ്ചയാണ് വിശാഖപട്ടണം വിമാനത്താവളത്തിൽ വെച്ച് സെൽഫിക്കായി സമീപിച്ച ശ്രീനിവാസ റാവു ജഗൻമോഹൻ റെഡ്ഡിയെ ആക്രമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
