Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജഗൻമോഹൻ...

ജഗൻമോഹൻ റെഡ്ഡിക്കെതിരായ ആക്രമണം ബി.ജെ.പിയുമൊത്തുള്ള തിരക്കഥ -ചന്ദ്രബാബു നായിഡു

text_fields
bookmark_border
ജഗൻമോഹൻ റെഡ്ഡിക്കെതിരായ ആക്രമണം ബി.ജെ.പിയുമൊത്തുള്ള തിരക്കഥ -ചന്ദ്രബാബു നായിഡു
cancel

അമരാവതി​: ആന്ധ്രപ്രദേശ്​ പ്രതിപക്ഷ നേതാവും വൈ.എസ്​.ആർ.കോൺഗ്രസ്​ നേതാവുമായ ജഗൻമോഹൻ റെഡ്ഡിയെ വിശാഖപട്ടണം വിമാനത്താവളത്തിൽ ആക്രമിച്ചത്​ ബി.ജെ.പിയും വൈ.എസ്.ആർ.കോൺഗ്രസും തയാറാക്കിയ തിരക്കഥ പ്രകാരമാണെന്ന്​ ആന്ധ്രപ്രദേശ്​​ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു.

സംസ്​ഥാനത്ത്​ ക്രമസമാധാനനില തകരാറിലാണെന്ന്​ വരുത്തി തീർക്കാനുള്ള ശ്രമത്തി​​​െൻറ ഭാഗമാണിത്​. സർക്കാറിനെ പിരിച്ചു വിടുകയാണ്​ ഉദ്ദേശ്യം. 40 വർഷത്തെ രാഷ്​ട്രീയ ജീവിതത്തിനിടക്ക്​ ഇത്തരം തരംതാണ നാടകം കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ജഗൻമോഹൻ റെഡ്ഡിക്കെതിരെയുണ്ടായ ആക്രമണത്തിൽ ഡി.ജി.പിയോട്​ റിപ്പോർട്ട്​ തേടിയ ഗവർണർ ഇ.എസ്​.എൽ. നരസിംഹ​​​െൻറ നടപടിയെയും ചന്ദ്രബാബു നായിഡു വിമർശിച്ചു. താൻ ഒരുപാട്​ ഗവർണർമാരെ കണ്ടിട്ടുണ്ടെന്നും അദ്ദേഹം ചെയ്​തത്​ തെറ്റാണെന്നും നായിഡു പറഞ്ഞു.

ജഗൻമോഹൻ റെഡ്ഡിയെ കുത്തിയ ഇൗസ്​റ്റ്​ ഗോദാവരി സ്വദേശിയായ ശ്രീനിവാസ റാവു എന്നയാൾ റെഡ്ഡിയുടെ വലിയ ആരാധകനാണെന്നും പ്ര​ശസ്​തിക്കു വേണ്ടിയാണ്​ കൃത്യം ചെയ്​തതെന്നും പൊലീസ്​ വ്യക്തമാക്കിയിരുന്നു.

അക്രമിയുടെ ബന്ധുക്കൾ ടി.ഡി.പി പശ്ചാത്തലമുള്ളവരാണെന്നും പാർട്ടിക്കെതിരെ അന്വേഷണം ​േവണമെന്നും ​ൈവ.എസ്​.ആർ. കോൺഗ്രസ്​ ആവശ്യപ്പെട്ടിരുന്നു. വ്യാഴാഴ്​ചയാണ്​ വിശാഖപട്ടണം വിമാനത്താവളത്തിൽ വെച്ച്​ സെൽഫിക്കായി സമീപിച്ച ശ്രീനിവാസ റാവു ജഗൻമോഹൻ റെഡ്ഡിയെ ആക്രമിച്ചത്​.


Show Full Article
TAGS:Andhra CM chandrababu naidu Jagan Mohan Reddy india news malayalam news 
News Summary - Andhra CM Naidu calls attack on Jagan a ‘drama’ scripted by BJP -india news
Next Story