ആന്ധ്ര മുഖ്യമന്ത്രി യു.എൻ ഫോറത്തിൽ സംസാരിക്കും
text_fieldsഅമരാവതി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു യു.എൻ ഫോറത്തെ അഭിസംബോധന ചെയ്തു സംസാരിക്കാനൊരുങ്ങുന്നു. തിങ്കളാഴ്ച യു.എൻ പൊതുസഭയുടെ വാർഷിക സമ്മേളനത്തിനിടെ നടക്കുന്ന ‘സുസ്ഥിര കൃഷിക്ക് ഫണ്ട് അനുവദിക്കൽ; ആഗോള സാധ്യതകളും വെല്ലുവിളികളും’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്താൻ അദ്ദേഹം ന്യുയോർക്കിലേക്കു തിരിക്കും.
ആന്ധ്രപ്രദേശ് ധനകാര്യ മന്ത്രി യനമാല രാമകൃഷ്ണുഡു, മുഖ്യമന്ത്രിയുടെ പ്രേത്യക ചീഫ് സെക്രട്ടറി സതീഷ് ചന്ദ്ര, പ്രിൻസിപ്പൽ സെക്രട്ടറി ജി. സായ് പ്രസാദ്, പി.ആർ കമീഷണർ വെങ്കടേശ്വർ എന്നിവരും മറ്റ് അഞ്ച് ഉദ്യോഗസ്ഥരും ചന്ദ്രബാബു നായിഡുവിനൊപ്പം യാത്ര തിരിക്കുന്നുണ്ട്. ബുധനാഴ്ച വരെ അദ്ദേഹം യു.എസിലുണ്ടാകും.
വേൾഡ് എക്കണോമിക് ഫോറവും ബ്ലൂബെർഗ് ഗ്ലോബൽ ബിസിനസ് ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന ഉച്ചകോടിയിലും ചന്ദ്രബാബു നായിഡു പെങ്കടുക്കും. കൂടാതെ നിരവധി വ്യവസായികളേയും സംരംഭകരെയും സന്ദർശിച്ച് ചർച്ച നടത്തും. ഞായറാഴ്ച യു.എന്നിലെ ഇന്ത്യൻ അംബാസഡർ സെയ്ദ് അക്ബറുദ്ദീനുമായി കൂടിക്കാഴ്ച നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
