ആന്ധ്രയിൽ ബസുകൾ കൂട്ടിയിടിച്ച് അഞ്ചുമരണം; നിരവധിപേർക്ക് പരിക്ക്
text_fieldsഹൈദരാബാദ്: ആന്ധ്രപ്രദേശിൽ ബസുകളും ട്രക്കും കൂട്ടിയിടിച്ച് അഞ്ചുമരണം. 30ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് അപകടം.
ആന്ധ്രപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (എ.പി.എസ്.ആർ.ടി.സി) ബസ് മറ്റൊരു ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സുങ്കാരി പേട്ടക്ക് സമീപം ബസുകൾ പരസ്പരം കൂട്ടിയിടിച്ചതിന് പിന്നാലെ ഒരു ബസിൻെറ പിറകിൽ ട്രക്കും വന്നിടിച്ചു.
നിരവധിപേരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. രണ്ടു ബസുകളിലുണ്ടായിരുന്നവർക്കും പരിക്കേറ്റിട്ടുണ്ട്. റോഡുകൾക്ക് ഇരുവശവും മാലിന്യകൂമ്പാരം കത്തിച്ചതിന്‍റെ പുക നിറഞ്ഞ് കാഴ്ച മറച്ചതാണ് അപകട കാരണം.
അപകടം നടന്നയുടൻ ആംബുലൻസ്, പൊലീസ്, ആർ.ടി.സി അധികൃതരെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

